തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, നാല് ജില്ലകളിൽ അമിത പ്രതീക്ഷയിൽ ബി.ജെ.പി. മറ്റ് ജില്ലകളിൽ മികച്ച മുന്നേറ്റം നടത്തുമെന്നാണ് അവകാശവാദം. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിലും പാലക്കാട് നഗരസഭയിലും കാസർകോട്ടുമാണ് ബി.ജെ.പി പ്രതീക്ഷ െവക്കുന്നത്. തിരുവനന്തപുരം കോർപറേഷനും പാലക്കാട് നഗരസഭയും ഇക്കുറി ഭരിക്കുമെന്നും തൃശൂരിൽ വൻമുന്നേറ്റം നടത്തുമെന്നും പറയുന്നു. മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ന്യൂനപക്ഷങ്ങളുടെ വലിയ പിന്തുണ ഇക്കുറി ലഭിച്ചെന്നാണ് ബി.ജെ.പി നേതൃത്വത്തിെൻറ വിലയിരുത്തൽ. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട 420 ഒാളം സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ സാധിച്ചത് അതിെൻറ ഉദാഹരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 35 സീറ്റുകൾ നേടിയ ബി.െജ.പി തിരുവനന്തപുരം കോർപറേഷനിൽ മുഖ്യപ്രതിപക്ഷമായിരുന്നു. ഇക്കുറി ഭരണം പിടിക്കുമെന്ന അവകാശവാദമുന്നയിക്കുേമ്പാഴും ബി.ജെ.പിക്ക് പ്രതികൂലമായ ഒേട്ടറെ ഘടകങ്ങൾ തിരുവനന്തപുരം കോർപറേഷനിലുണ്ടായെന്നാണ് സൂചന. പല വാർഡുകളിലും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായോയെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. സിറ്റിങ് വാർഡുകളിൽ പത്തിലധികം നഷ്ടപ്പെടുമെന്ന സംശയവും പാർട്ടിയെ അലട്ടുന്നു. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും ചിലയിടങ്ങളിൽ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ജില്ല പ്രസിഡൻറ് വി.വി. രാജേഷിനെ ഉൾപ്പെടെ രംഗത്തിറക്കിയാണ് ബി.ജെ.പി തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ മത്സരിച്ചത്. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് മത്സരിച്ച ജില്ല പഞ്ചായത്ത് ഡിവിഷനായ വെങ്ങാനൂരിലും ശക്തമായ മത്സരമാണ് നേരിടേണ്ടിവന്നത്.
തൃശൂരിൽ മികച്ച മുന്നേറ്റം നടത്തിയെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നതെങ്കിലും അവിടെയും ആശങ്കകൾ ബാക്കി. സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണനെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി മത്സരരംഗത്തിറങ്ങിയ ബി.ജെ.പിക്ക് പക്ഷേ, ഇപ്പോൾ ക്രോസ്വോട്ട് നടന്നെന്ന ആശങ്ക ബാക്കിയാണ്. പാലക്കാട്ടും സ്ഥിതി വ്യത്യസ്തമല്ല. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഇവിടെ തലേവദന സൃഷ്ടിച്ചിട്ടുണ്ട്. കാസർകോട് നഗരസഭയിലും ഗ്രാമപഞ്ചായത്തുകളിലും സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.