തിരുവനന്തപുരം: നീതി നിഷേധത്തിെൻറയും അവഗണനയുടെയും ഭാണ്ഡമഴിച്ച് വീട്ടമ്മമാർ. ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചവർക്കെതിരെ നടപടിയുണ്ടാകാത്തതു മുതൽ റേഷൻ കാർഡ് നിഷേധിക്കുന്ന സംഭവങ്ങൾ വരെ നൂറുകണക്കിന് പരാതികളാണ്, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച് ഭരണപരിഷ്കാര കമീഷൻ സംഘടിപ്പിച്ച ഹിയറിങ്ങിൽ ഉന്നയിക്കപ്പെട്ടത്. എല്ലാ പരാതികളും പരിശോധിച്ച് വിശദ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്ന് കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ മറുപടി നൽകി.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഒളിമ്പ്യ ഹാളിൽ നടന്ന ഹിയറിങ്ങിൽ സ്ത്രീകളും കുട്ടികളും ഉൾെപ്പടെ നൂേറാളം പേരിൽനിന്ന് കമീഷൻ പരാതി കേട്ടു. ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചയാൾ പുറത്തിറങ്ങി നടക്കുകയാണെന്നും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും വീട്ടമ്മ അറിയിച്ചപ്പോൾ സദസ്സ് ഒരു നിമിഷം നിശ്ശബ്ദമായി. ഭിന്നശേഷിക്കാരുടെ ആനുകൂല്യം നിഷേധിക്കുന്നതും ഒാഫിസുകൾ കയറിയിറങ്ങുന്നതും ചിലർ ചൂണ്ടിക്കാട്ടി.
തുണിേഷാപ്പുകൾ ഉൾെപ്പടെ സ്ത്രീകൾ ജോലി ചെയ്യുന്നിടങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ ഇല്ലാത്തതും മുലയൂട്ടൽ കേന്ദ്രങ്ങളുടെ അഭാവവും ചിലർ ചൂണ്ടിക്കാട്ടി. മനഷ്യക്കടത്ത്, പോക്സോ കേസുകളിലെ വിചാരണ നീളൽ തുടങ്ങിയ കാര്യങ്ങളും ചർച്ചയായി. ഇത്തരം കേസുകൾ ആറു മാസത്തിനകം തീർപ്പാക്കണം. പ്രത്യേകം മജിസ്ട്രേറ്റ് കോടതികൾ വേണം. അനാഥാലയങ്ങൾക്കെതിരായ നിയമം കർശനമാവുേമ്പാൾ അവ അടച്ചുപൂട്ടുന്ന സ്ഥിതിയാണ്. ഇത് അനാഥരുടെ സംരക്ഷണത്തെയാണ് ബാധിക്കുന്നത്. അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം മെച്ചപ്പെടുത്തണം. ആദിവാസി ഉൗരുകളിൽ കുട്ടികളുടെ ആരോഗ്യപരിപാലനം ഉറപ്പാക്കണമെന്നും വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയണമെന്നുമുള്ള ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.
ബാലസംഘം, മാനുഷ, വനിത വികസന കോർപറേഷൻ, വർക്കിങ് വിമൻസ് കോഒാഡിനേഷൻ കമ്മിറ്റി, നിസ, സ്ത്രീ ശാക്തീകരണം, ചൈൽഡ് ഹെൽപ്ലൈൻ, മെഡിക്കൽ മിഷൻ, കോസ്റ്റ് ഫോർഡ് തുടങ്ങി വിവിധ ജില്ലകളിൽനിന്നുള്ള സംഘടനകളുടെ പ്രതിനിധികൾ ഹിയറിങ്ങിനെത്തി. നിർദേശങ്ങൾ അടുത്ത യോഗത്തിൽ ചർച്ച ചെയ്ത് റിപ്പോർട്ട് തയാറാക്കുമെന്ന് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ അറിയിച്ചു. അംഗം സി.പി. നായർ, സെക്രട്ടറി ഷീല തോമസ് എന്നിവരും ഹിയറിങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.