"ദയവ് ചെയ്ത് പാവപ്പെട്ട എന്നെ ഉപദ്രവിക്കരുത്"; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് അന്നേ പറഞ്ഞതാണെന്ന് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളെ തള്ളി മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സ്ഥാനാർഥി ചർച്ചകൾ തുടങ്ങായനായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമേ അത്തരം ചർച്ചകൾ നടക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

"തെരഞ്ഞെടുപ്പിൽ എല്ലാ കാലത്തും എന്റെ പേര് ഉയർന്ന് വരാറുണ്ട്. ലിസ്റ്റിൽ ഒന്നാമനായി തന്നെ വരും. അതുകൊണ്ട് ഇതൊന്നും വല്യ കാര്യമാക്കേണ്ടതില്ല, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലായെന്ന് നേരത്തെ പറഞ്ഞതാണ്. പുറത്തുവരുന്നതൊന്നും തീരുമാനങ്ങളല്ല, അതു കൊണ്ട് സ്ഥാനാർത്ഥിയാണെന്ന് പ്രചരിപ്പിക്കരുത്. ദയവ് ചെയ്ത് പാവപ്പെട്ട എന്നെ ഉപദ്രവിക്കരുതെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. "- പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

അതേസമയം, കേരളത്തിൽ മിക്ക സീറ്റുകളിലും ഇടതുപക്ഷത്തിന് തന്നെയാണ് വിജയപ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രഭരണത്തിനെതിരെ ഭൂരിപക്ഷം ജനങ്ങളും പ്രതിഷേധത്തിലാണെന്നും അവർക്ക് പകരമായി ശക്തമായ ഒരു സർക്കാർ വരണമെങ്കിൽ ഇടതുപക്ഷത്തിന്റെ പിന്തുണവേണ്ടിവരുമെന്നും പന്ന്യ രവീന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - Pannyan Raveendran has said earlier that he will not join election politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.