കോഴിക്കോട്: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ താൻ പങ്കെടുക്കില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തന്നെ അറിയിക്കാതെയാണ് പാർട്ടി തന്റെ പേര് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തത്. കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ പ്രതിനിധിയായി ഇ.കെ വിജയൻ സെമിനാറിൽ പങ്കെടുക്കും. സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നതിൽ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിൽ ആലോചിക്കാതെ സെമിനാർ സംബന്ധിച്ച് തീരുമാനമെടുത്തതിൽ സി.പി.ഐയിൽ കടുത്ത അതൃപ്തിയുണ്ട്. ജൂലൈ 13 മുതൽ പാർട്ടി ദേശീയ നേതൃയോഗം നടക്കുന്നതിനാൽ നേതാക്കളെല്ലാം ഡൽഹിയിലാകുമെന്നതാണ് മുതിർന്ന നേതാക്കൾ പങ്കെടുക്കാത്തതിന് കാരണമായി സി.പി.ഐ നൽകുന്ന വിശദീകരണം.
സെമിനാറിൽ സി.പി.ഐ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.