രാഹുൽ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതിയുടെ ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്ന പ്രതി രാഹുൽ പി. ഗോപാലിന്‍റെ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. വിധി വരുംവരെ പ്രതിക്കെതിരെ പൊലീസിന്‍റെ കർശന നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവും ജസ്റ്റിസ് എ. ബദറുദ്ദീൻ നീട്ടി.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഹൈകോടതിയിൽ നേരിട്ടെത്തിയ രാഹുലും പരാതിക്കാരിയായ ഭാര്യയും തങ്ങൾക്ക് ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം കോടതിയെ അറിയിച്ചിരുന്നു. വീണ്ടും ഒരുമിക്കാനുള്ള ദമ്പതികളുടെ തീരുമാനം രേഖപ്പെടുത്തിയ കോടതി, ഇരുവരെയും കൗൺസലിങ്ങിന് വിധേയരാക്കാൻ നിർദേശിച്ചു.

ദമ്പതികളെ കൗൺസലിങ് നടത്തിയതിന്റെ റിപ്പോർട്ട് മുദ്രവെച്ച കവറിൽ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. ഇതുകൂടി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ഹരജി വിധിപറയാൻ മാറ്റിയത്.

കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പാകുന്ന സാഹചര്യത്തിൽ, തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ കോടതിയെ സമീപിച്ചത്. 

Tags:    
News Summary - Pantheerankavu domestic violence case: Accused's plea adjourned for judgment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.