പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രണ്ട് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. മുഖ്യപ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരി സഹോദരി കാര്‍ത്തിക എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ രണ്ട്, മൂന്ന് പ്രതികളാണ് ഇവർ. ഒന്നാം പ്രതിയായ രാഹുല്‍ വിദേശത്ത് ഒളിവിലാണ്.
ശരീരമാകെ ഗുരുതര പരിക്കേറ്റനിലയിൽ യുവതി നേരിട്ട് പന്തീരാങ്കാവ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും കേസെടുക്കുന്നതിനു പകരം ആദ്യഘട്ടത്തിൽ ആശ്വസിപ്പിച്ച് വിടുകയാണ് പൊലീസ് ചെയ്തത്. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. രാഹുലിനോട് പൊലീസ് ഉദ്യോഗസ്ഥർ അടുത്ത സുഹൃത്തിനെ പോലെയാണ് പെരുമാറിയതെന്ന് യുവതിയുടെ ബന്ധുക്കൾ നേരത്തേ ആരോപിച്ചിരുന്നു.
അതേസമയം കേസിലെ പൊലീസിന്റെ അന്വേഷണ വീഴ്ചക്കെതിരെ മാധ്യമങ്ങളിലടക്കം വിവിധ കോണുകളിൽനിന്ന് വലിയ പ്രതിഷേധമാണുയർന്നത്. യുവതിയുടെ കുടുംബത്തിന് പിന്നാലെ മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.വൈ.എഫ്.ഐ തുടങ്ങിയവരും പൊലീസിനെതിരെ പരസ്യമായി രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.