പന്തീരാങ്കാവ്: റോഡ് പ്രവൃത്തിക്കായി സാധനങ്ങളുമായെത്തിയ ലോറി റോഡരിക് തകർന്ന് വീടിനു മുകളിലേക്ക് മറിഞ്ഞു. കുന്നത്തുപാലം ഒളവണ്ണ വിേല്ലജ് ഓഫിസിനു സമീപം പുനത്തിങ്കൽ മേത്തൽ റോഡിലൂടെ വന്ന നിസാൻ ലോറിയാണ് റോഡ് തകർന്ന് മറിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ റോഡിെൻറ ഒരു ഭാഗത്ത് പഞ്ചായത്ത് നടത്തുന്ന പ്രവൃത്തിക്ക് ക്വാറി വേസ്റ്റുമായി വന്ന ലോറി റോഡിെൻറ വശത്തെ കരിങ്കൽകെട്ട് തകർന്ന് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുനത്തിങ്ങൾ അബൂബക്കറിെൻറ വീടിെൻറ ചുമരും ജനവാതിലും തകർന്നു.
റോഡ് ഇടിഞ്ഞ് താഴുന്നത് മനസ്സിലാക്കിയ ഡ്രൈവർ മുന്നറിയിപ്പു നൽകിയതിനാൽ വീട്ടുകാർ പുറത്തേക്ക് ഓടി. മറിയുന്ന ലോറിയിൽനിന്ന് ഡ്രൈവറും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. റോഡ് വളരെ അപകടകരമായ അവസ്ഥയിലാണ്. ഈ ഭാഗത്ത് ധാരാളം വീടുകളുമുണ്ട്.
വാഹനങ്ങൾ പോകുമ്പോൾ കെട്ടിൽനിന്നു കരിങ്കൽ പാളികൾ തെറിച്ചുവീണ് വീടുകളുടെ വാതിലും ജനൽചില്ലുകളും പൊട്ടുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.