സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ്​ കസ്​റ്റഡിയില്‍

കോഴിക്കോട്: ബംഗളൂരുവിൽ ഒമ്പതിടത്ത്​​ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച്​ സൈനികനീക്കമടക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിൽ ബംഗളൂരു തീവ്രവാദവിരുദ്ധസെല്‍ അറസ്​റ്റു​െചയ്​ത മലപ്പുറം സ്വദേശിയെ കേരള പൊലീസ് കസ്​റ്റഡിയിൽ വാങ്ങി.

മഞ്ചേരി സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയാണ്​ സി-ബ്രാഞ്ച് സംഘം കസ്​റ്റഡിയിൽ വാങ്ങിയത്​. പ്രൊഡക്​ഷന്‍ വാറൻറിന് അപേക്ഷിച്ച കേരള പൊലീസിന്​ പ്രതിയെ കൈമാറാന്‍ ബംഗളൂരു കോടതി അനുമതി നല്‍കുകയായിരുന്നു. നിലവിൽ പരപ്പന അഗ്രഹാര ജയിലിലുള്ള ഇയാളെ കോഴിക്കോ​ട്ടെ ജയിലിലേക്ക്​ മാറ്റിയശേഷം ചോദ്യം ചെയ്യും.

തുടർന്ന്​ ആവശ്യമെങ്കിൽ ഇവിടത്തെ കേസിൽ അറസ്​റ്റ് ​രേഖപ്പെടുത്തും. കോഴിക്കോട്​ നഗരത്തിൽ സമാന്തര ടെലിഫോൺ എക്​സ്​​േചഞ്ചുകൾ പ്രവർത്തിപ്പിച്ച പ്രതികൾക്ക് ഇയാളുമായി ബന്ധം സ്​ഥിരീകരിച്ചതിന്​ പിന്നാലെയാണ്​ കേരള പൊലീസ്​ നടപടി. ​സൈനികനീക്കം ചോർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മിലിട്ടറി ഇൻറലിജന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ജൂൺ ആദ്യം പിടികൂടിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.