പറമ്പിക്കുളം: കടുവ സംരക്ഷണകേന്ദ്രത്തിൽ നടന്ന ജന്തു സർവേയിൽ പുതിയ മൂന്നിനം പക്ഷികൾ, നാലിനം ചിത്രശലഭങ്ങൾ, നാലിനം തുമ്പികൾ എന്നിവയെ തിരിച്ചറിഞ്ഞു. ആകെ 204 ഇനം ചിത്രശലഭങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ നീലഗിരി നാൽക്കണ്ണൻ, തളിർനീനിലി, ഓഷ്യൻ ബ്ലൂ ബോർഡർ, നാട്ടുപനന്തുള്ളൻ എന്നിവ പുതിയതാണ്. ഇതോടെ പറമ്പിക്കുളത്ത് ഇതുവരെ രേഖപ്പെടുത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 287 ആയി. അനേഷ്യസ്ന മാർട്ടിനി സെലിസ്, പാരഗോം ഫസ്ലീനാറ്റസ്, ഡിപ്ലകോഡ്സ് ലെഫെബ്വ്രി, ട്രൈറ്റെമിസ് പാലിഡിനെർവിസ്, അഗ്രിയോക്നെമിസ് പിയറിസ് എന്നിവയാണ് പുതിയ ഇനം തുമ്പികൾ. ഇതോടെ പറമ്പിക്കുളത്ത് കണ്ടെത്തിയ തുമ്പികളുടെ ഇനം 54ൽ നിന്ന് 58 ആയി ഉയർന്നു. കുറുകിയ പാമ്പ് കഴുകൻ, ബ്രൗൺ വുഡ് ഓൾ (കൊല്ലികുറുവൻ), പാഡിഫീൽഡ് പിപിറ്റ് (വയൽ വരമ്പൻ) എന്നിവയാണ് കണ്ടെത്തിയ പുതിയ ഇനം പക്ഷികൾ. ഇതോടെ പറമ്പിക്കുളത്ത് കണ്ടെത്തിയ പക്ഷിയിനങ്ങൾ 162 ആയി.
തിരുവനന്തപുരത്തെ ട്രാവൻകൂർ നാച്വർ ഹിസ്റ്ററി സൊസൈറ്റിയുമായി (ടി.എൻ.എച്ച്.എസ്) സഹകരിച്ച് കേരള വനം-വന്യജീവി വകുപ്പാണ് മൂന്നു ദിവസ സർവേ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.