10 വര്‍ഷമായി നാദാപുരം നിയോജക മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന എല്‍.ഡി.എഫിലെ ഇ.കെ. വിജയന് എം.എല്‍.എ സമഗ്ര വികസനം നടത്തിയെന്നാണ് പറയുന്നത്. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെയും കാലത്തിനനുയോജ്യമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിയാത്തതിനെ കുറിച്ചുമാണ് കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. കെ. പ്രവീണ്‍ കുമാറിനു പറയാനുള്ളത്
ഇ.കെ. വിജയന് എം.എല്‍.എ
- കിഫ്ബി ഫണ്ട് 89 കോടി: മലയോര ഹൈവേ 28 കിലോമീറ്റര്‍ ഒന്നാംഘട്ടം ടെന്‍ഡറായി.
- നാദാപുരം-മുട്ടുങ്ങല്‍ ഹൈവേ 11 കി.മീ. ഉദ്ഘാടനം ചെയ്തു
- കോതോട് അംബേദ്കര്‍ സ്മാരക സ്പെഷല്‍ സ്കൂള്‍ തുറന്നു
- തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം
- പിന്നാക്ക വികസന കോർപറേഷന് മേഖല ഓഫിസ്, മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം, ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് എന്നിവ ആരംഭിച്ചു
- നാദാപുരത്ത് രജിസ്ട്രേഷന് ഓഫിസിന് പുതിയ കെട്ടിടം -ഒരു കോടി.
- --പട്ടികജാതി വകുപ്പ് തൂണേരി ഐ.ടി.ഐ കെട്ടിടത്തിന് അഞ്ചു കോടി
- വളയത്ത് ഐ.ടി.ഐക്ക് 8.33 കോടിയുടെ പ്രവൃത്തി ഉദ്ഘാടനം
- നാദാപുരം ഗവ. കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറി
- മരുതോങ്കരയില്‍ പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള റെസിഡന്‍ഷ്യല്‍ സ്കൂള്‍ -19.5 കോടി
- കിഫ്ബി വഴി നാദാപുരം-മുട്ടുങ്ങല്‍ റോഡ് നവീകരണത്തിന് -41 കോടി), കുറ്റ്യാടി -മുള്ളന്‍കുന്ന് പശുക്കടവ് റോഡ് പ്രവൃത്തി അന്തിമഘട്ടത്തില്‍ -17.60 കോടി
- ചെട്ട്യാലക്കടവ് പാലം പ്രവൃത്തി -ഒമ്പത് കോടി
- വളയം സി.എച്ച്.സിക്ക് പുതിയ കെട്ടിടം -2.60 കോടി
- മാഹി കനാല്‍ റെഗുലേറ്റര്‍ ബ്രിഡ്ജിനെ പ്രവൃത്തി -30. 33 കോടി
- തുരുത്തിപാലത്തിെൻറ പ്രവൃത്തി -15 കോടി
- എടച്ചേരി വേങ്ങോളി പാലത്തിെൻറ പ്രവൃത്തി -20 കോടി
- വാണിമേല്‍ പാക്കോയി പാലം -2.70 കോടി
- ഉരുട്ടി പാലം -3.20 കോടി
- 4.5 മെഗാവാട്ട് ഉൽപാദനം പ്രതീക്ഷിക്കുന്ന ചാത്തന്ങ്കോട് ജലവൈദ്യുത പദ്ധതി അന്തിമഘട്ടത്തില്‍-89 കോടി
- വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ഹൈടെക് സ്കൂളാക്കി -ആറുകോടി
- വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ -4.65 കോടി
- കല്ലാച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ -നാലു കോടി, കാവിലുംപാറ ഹൈസ്കൂള്‍ -ആറുകോടി
- നാദാപുരം ഗവ. യു.പി. സ്കൂള്‍ -മൂന്നുകോടി, കുമ്പളച്ചോല യു.പി -ഒരു കോടി
- കരണ്ടോട് എല്‍.പി -ഒരു കോടി, കുണ്ടുതോട് യു.പി -63 ലക്ഷം, ചുഴലി എല്‍.പി, ചെക്യാട് എല്‍.പി, കോതോട് എല്‍.പി എന്നിവക്ക് 50 ലക്ഷം.
അഡ്വ. കെ. പ്രവീണ്‍ കുമാർ
- ഗവ. കോളജ് വാണിമേലിലെ വാടകക്കെട്ടിടത്തിലാണിപ്പോഴും പ്രവര്‍ത്തിക്കുന്നത്.
- കല്ലാച്ചി ഐ.എച്ച്.ആര്.ഡി കോളജിനു സ്വന്തമായി കെട്ടിടമില്ല
- മലയോര മേഖലക്കായി ഒന്നും ചെയ്തില്ല
- വിലങ്ങാട്-വയനാട് -ചുരം ഇല്ലാതെയുള്ള റോഡിനുവേണ്ടി മിണ്ടിയില്ല
- ഏഴുവര്‍ഷം മുമ്പ് നിർമാണം തുടങ്ങിയ ചിറ്റാരി കണ്ടിവാതുക്കല്‍ റോഡ് എങ്ങുമെത്തിയില്ല
- എയര്‍പോര്‍ട്ട് റോഡ്, ചേലക്കാട് വില്യാപ്പള്ളി വടകര റോഡ് വികസനം, മലയോര ഹൈവേ എന്നിവ ഫയലില്‍ മാത്രമായി ഒതുങ്ങി.
- നാദാപുരം ഗവ. ആശുപത്രിയെ സി.എച്ച്.സിയാക്കി ഉയര്‍ത്തിയെങ്കിലും തുടർ പ്രവൃത്തികൾ ഉണ്ടായിട്ടില്ല. പുതിയ കെട്ടിടം പണിതെങ്കിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും തസ്തിക വര്‍ധിപ്പിച്ചില്ല
- നാദാപുരം-കല്ലാച്ചി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല
- മലയോരമേഖലയിലെ രൂക്ഷമായ വന്യജീവി ശല്യം തടയാനുള്ള നടപടി സ്വീകരിച്ചില്ല.
- കാര്‍ഷികവിളകള്‍ക്കു വേണ്ടിയുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
- പുഴ സംരക്ഷണത്തിന് ഫലപ്രദമായ പദ്ധതികള്‍ ആവിഷ്കരിച്ചില്ല.
- പ്രകൃതിരമണീയമായ മലയോര മേഖലകള്‍ ഉള്‍പ്പെടുത്തി വന്‍ ടൂറിസം സാധ്യതകളുണ്ടെന്ന പഠന റിപ്പോര്‍ട്ട് നടപ്പാക്കാൻ നടപടി സ്വീകരിച്ചില്ല
- പ്രകൃതിദുരന്തങ്ങള്‍ തടയാനുള്ള സംവിധാനം മലയോരയത്ത് ഉണ്ടാകണമെന്ന ആവശ്യം ചെവികൊടുത്തില്ല.
- 10 ഗ്രാമ പഞ്ചായത്തുകളിലും കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നടപടി ഉണ്ടായില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.