അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ വലിയ വികസന മുന്നേറ്റമുണ്ടാക്കിയെന്നാണ് ജോർജ് എം. തോമസ് എം.എൽ.എ അവകാശപ്പെടുന്നത്. റോഡ്, പാലം, ആരോഗ്യ വിദ്യാഭ്യാസ മേഖല എന്നിവിടങ്ങളിലെല്ലാം വലിയ ഉണർവുണ്ടായി. എന്നാൽ, കാർഷിക മേഖലയിലുൾപ്പെടെ നൂതന പദ്ധതികൾ കൊണ്ടുവരാൻ എം.എൽ.എക്ക് കഴിഞ്ഞില്ലെന്നാണ് യു.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം ചെയർമാൻ കെ.ടി. മൻസൂർ പറയുന്നത്.
ജോർജ് എം. തോമസ് എം.എൽ.എ
- പുതുപ്പാടി, തിരുവമ്പാടി, കൊടിയത്തൂർ, കാരശ്ശേരി, കൂടരഞ്ഞി ഹെൽത്ത് സെൻററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി.
- കല്ലംപുല്ല് റെഗുലേറ്റർ കം ബ്രിഡ്ജ്, മറിപ്പുഴ, പൂവാറൻതോട് ജലവൈദ്യുതി പദ്ധതി പ്രവൃത്തി തുടങ്ങി.
- 87 കോടിയുടെ കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡ് പ്രവൃത്തി പുരോഗമിക്കുന്നു.
- -കൂമ്പാറ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ്, മാവേലി സ്റ്റോർ എന്നിവ തുടങ്ങി.
- മലയോര ഹൈവേ, കോടഞ്ചേരി -കക്കാടംപൊയിൽ റീച്ചിെൻറ 154 കോടി രൂപയുടെ പ്രവൃത്തി പുരോഗമിക്കുന്നു
- ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതക്ക് 658 കോടിയുടെ ഭരണാനുമതി. എസ്.പി.വി ആയി കൊങ്കൺ െറയിൽവേ കോർപറേഷനെ ചുമതലപ്പെടുത്തി. സർവേ പൂർത്തിയായ പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനം നടക്കുന്നു
- മണാശ്ശേരി -കൊടിയത്തൂർ -ചുള്ളിക്കാപറമ്പ് റോഡിന് 36.79 കോടിയും തിരുവമ്പാടി -പുല്ലൂരാംപാറ -മറിപ്പുഴ റോഡിന് 77 കോടിയും അനുവദിച്ചു.
- വെസ്റ്റ് കൈതപ്പൊയിൽ -കണ്ണപ്പൻകുണ്ട് റോഡ് പൂർത്തിയായി.
- പോത്തുകണ്ടിപാലത്തിന് മൂന്നുകോടിയും ചെമ്പുകടവ് പാലത്തിന് 7.85 കോടിയും കുപ്പായക്കോട് പാലത്തിന് 2.5 കോടിയും അനുവദിച്ചു.
- മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ടെൻഡറായി
- പുല്ലൂരാംപാറ -പള്ളിപ്പടി പാലം -4.5 കോടി, തോട്ടുമുക്കം -കുഴിനക്കിപ്പാറ പാലം -4.8 കോടി എന്നിവ പൂർത്തിയായി.
- മണ്ഡലത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കാക്കി. സ്കൂൾ കെട്ടിടങ്ങൾക്ക് തുക അനുവദിച്ചു.
കെ.ടി. മൻസൂർ
- മലയോര ജനതക്ക് വെല്ലുവിളിയായ വന്യജീവി ശല്യം, വിളനാശം, കാർഷിക വിലത്തകർച്ച എന്നിവക്ക് പരിഹാരം കാണാൻ വേണ്ടത്ര ഇടപെടലുകൾ എം.എൽ.എയുടെ ഭാഗത്തുനിന്നുണ്ടായില്ല.
- അഞ്ചുവർഷത്തിനിടെ വൻകിട പദ്ധതികളൊന്നും മണ്ഡലത്തിൽ യാഥാർഥ്യമാക്കാനായില്ല
- തിരുവമ്പാടി -പുന്നക്കൽ റോഡിെൻറ ആദ്യഘട്ടത്തിെൻറ ടെൻഡർ നടപടികൾ യു.ഡി.എഫ് എം.എൽ.എയുടെ കാലത്ത് പൂർത്തീകരിച്ചതാണ്.
- സർക്കാറിെൻറ ആദ്യ ബജറ്റിൽ ഇടംപിടിച്ച മുത്തേരി -കല്ലുരുട്ടി, മണാശ്ശേരി -പുൽപറമ്പ് -ചുള്ളിക്കാപ്പറമ്പ് റോഡുകളുടെ പ്രവൃത്തി തുടങ്ങിയില്ല.
- അഗസ്ത്യൻമുഴി -ൈകതപ്പൊയിൽ റോഡ് പ്രവൃത്തി രണ്ടരവർഷമായിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. അഴിമതി ആരോപണം ഉയരുകയും ചെയ്തു
- വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനങ്ങൾ നടന്നെങ്കിലും സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടിയില്ല
- ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിെൻറ അനുമതി നേടാൻ നടപടിയുണ്ടായില്ല.
- കാർഷിക മേഖലയിൽ മികച്ച പദ്ധതികൾ െകാണ്ടുവന്നില്ല
- പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും എം.എൽ.എയുടെ ഭാഗത്തുനിന്ന് വേണ്ടത്ര ഇടപെടലുണ്ടായില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.