പരപ്പനങ്ങാടി: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പരപ്പനങ്ങാടി ചാപ്പ പടി കടപുറത്താണ് സംഭവം. ഒട്ടുമ്മൽ ബീച്ചിലെ പിത്തപ്പെരി അസൈനാറിന്‍റെ മകൻ അബ്ദുൽ മുസാരി (14) യെയാണ് കാണാതായത്. കൂട്ടുകാരായ അഞ്ചു പേർ പരിചിതമായ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു.
തിങ്കളാഴ്ച്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. ശക്തമായ അടിയൊഴുക്കിൽ സുഹൃത്തുക്കൾ നാലു പേരും നീന്തി രക്ഷപ്പെട്ടങ്കിലും മുസാരിയെ കാണാതാവുകയായിരുന്നു. മത്സ്യതൊഴിലാളികളും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ടങ്കിലും വെളിച്ചക്കുറവ് തടസ്സമാകുന്നുണ്ടെന്ന് മത്സ്യതൊഴിലാളികൾ പറഞു.
പരിസരവാസിയായ സ്ഥലം എം.എൽ.എ. പി.കെ അബ്ദുറബ്ബ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. പത്തൻകടപ്പുറം ജി.എം.എൽ.പി. സ്കൂൾ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.