??????? ????????? ??????? ?????????????????????

മലപ്പുറം: മക്കളുടെ ചിറകിന് കരുത്താകും മുമ്പ് ഭർത്താവിെൻറ വേർപാട്, എട്ടു വർഷമായി തുടരുന്ന ഇളയ മകെൻറ ജയിൽ വാസം, ഇപ്പോൾ മക്കളിൽ ഒരാളുടെ മരണം. പരപ്പനങ്ങാടി വാണിയം പറമ്പത്ത് കോണിയത്ത് വീട്ടിൽ ബീയുമ്മയുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ്. എത്ര നാൾ നീളുമെന്ന് നിശ്ചയമില്ലാത്ത പരീക്ഷണം. 31 വയസ്സുള്ള മകൻ മുഹമ്മദ് ശരീഫിെൻറ നിശ്ചലമായ ശരീരം കാണേണ്ടിവന്നത് ഈ മാതാവിന് ഇപ്പോഴും അംഗീകരിക്കാനാകുന്നില്ല. 

ബീയുമ്മയെ കേരളം അറിയും. ബംഗളൂരു സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട് എട്ടു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സകരിയ്യയുടെ മാതാവ്. സഹനത്തിെൻറയും ഒറ്റപ്പെടലിെൻറയും നിയമ പോരാട്ടത്തിെൻറയും എട്ടു വർഷം ബീയുമ്മക്കൊപ്പം ആശ്വാസമായി നിന്ന പ്രിയ മകനാണ് പൊടുന്നനെ വിട്ടു പിരിഞ്ഞത്. പത്തു മാസം മുമ്പാണ് മകെൻറ വിവാഹം കഴിഞ്ഞത്. ആറു മാസം മുമ്പ് ഗൾഫിലേക്ക് തിരിച്ച മകൻ തിരിച്ചെത്തിയത് അനക്കമില്ലാതെയാണ്. മുഹമ്മദ് ശരീഫിനെ അവസാനമായി കാണാൻ ജയിലിൽ നിന്ന് സകരിയ്യ എത്തിയെങ്കിലും രണ്ടാമത്തെ മകെൻറ വിയോഗത്തിൽ തകർന്നുപോയ ആ ഉമ്മക്ക് ഇളയ മകനെ മുഖമുയർത്തി നോക്കാൻ പോലുമായില്ല. മൃതദേഹത്തിനരികിലും അകമുറിയിലുമായി ബീയുമ്മ വിതുമ്പി, വിറകൊണ്ടു നിന്നു. സഹോദരെൻറ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി ആഹ്ലാദത്തോടെ ജയിലിലേക്ക് മടങ്ങിയ സകരിയ്യക്കും വ്യാഴാഴ്ച ദുഃഖദിനമായി. തടവറയിൽ എട്ടാണ്ട് കഴിച്ചുകൂട്ടിയതിനേക്കാൾ, ഈ ഒരു ദിനം കടുത്തതാക്കി. പരപ്പനങ്ങാടി ബീച്ച് റോഡിലെ ‘മുബാറക്ക് മൻസിലി’ലേക്കാണ് 10.30ഓടെ മുഹമ്മദ് ശരീഫിെൻറ മൃതദേഹം എത്തിച്ചത്. 
 



അതിനും കുറച്ച് മിനിറ്റുകൾക്ക് മുമ്പ് കർണാടക പൊലീസിെൻറ അകമ്പടിയോടെ സകരിയ്യ എത്തി. 2009 ഫെബ്രുവരിയിൽ സകരിയ്യയുടെ അറസ്റ്റിന് പിറകെ ബീയുമ്മയും മക്കളും അവരുടെ സഹോദരെൻറ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സകരിയ്യയെ പറ്റി കള്ളക്കഥകൾ പ്രചരിച്ച നാൾ, ഉറ്റവർപോലും സംശയിച്ച നാൾ, തീവ്രവാദിയുടെ ഉമ്മയെന്ന് പൊലീസും മാധ്യമങ്ങളും മുദ്രകുത്തിയ നാൾ... ഈ വീടിെൻറ തണലിലാണിവർ പരീക്ഷണങ്ങളെയെല്ലാം അതിജീവിച്ചത്. സകരിയ്യ കേസ് പുറം ലോകത്തെത്തുകയും ജനങ്ങൾക്ക് നിരപരാധിത്വം ബോധ്യപ്പെടുകയും ചെയ്തതിെൻറ ആശ്വാസത്തിലായിരുന്നു ബീയുമ്മ. പ്രയാസങ്ങൾക്കിടയിലും മുഹമ്മദ് ശരീഫിെൻറ വിവാഹം കഴിഞ്ഞതോടെ എല്ലാം സാധാരണ രീതിയിലേക്ക് മടങ്ങി വരികയായിരുന്നു. കേസ് ഉടൻ തീരുമെന്നും സകരിയ്യ മോചിതനാകും എന്ന വാർത്തകളും ആശ്വാസമായി. അതെല്ലാം ബുധനാഴ്ച രാത്രി ഒരു മരണവാർത്ത എത്തിയതോടെ തകിടം മറിഞ്ഞു. ജയിലിലാണെങ്കിലും എന്നെങ്കിലും മടങ്ങി വരുമെന്ന പ്രതീക്ഷ സകരിയ്യയെകുറിച്ചു ബാക്കിയുണ്ട്. എന്നാൽ, മുഹമ്മദ് ശരീഫിനെ കുറിച്ച് ഇനി അതില്ലല്ലോ...

Full View
Tags:    
News Summary - parappanangadi zakariya mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.