പരശുറാം എക്സ്​പ്രസ്​ കന്യാകുമാരി വരെ നീട്ടി

തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ പ​ര​ശു​റാം എ​ക്‌​സ്‌​പ്ര​സ്‌ താ​ൽ​ക്കാ​ലി​ക​മാ​യി ക​ന്യാ​കു​മാ​രി​യി​ലേ​ക്ക്‌ നീ​ട്ടി. ബു​ധ​നാ​ഴ്‌​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും.

രാ​വി​ലെ മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ​നി​ന്ന്‌ 5.05ന്‌ ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (16649) രാ​ത്രി 9.15ന്‌ ​ക​ന്യാ​കു​മാ​രി​യി​ൽ എ​ത്തും. ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന്‌ വ്യാ​ഴാ​ഴ്‌​ച പു​ല​ർ​ച്ച 3.45 ന്‌ ​ട്രെ​യി​ൻ (16650) പു​റ​പ്പെ​ടും.

നാ​ഗ​ർ​കോ​വി​ൽ ജ​ങ്‌​ഷ​നി​ൽ രാ​വി​ലെ 4.05ന്‌ ​എ​ത്തി 4.10ന്‌ ​പു​റ​പ്പെ​ടും. മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ രാ​ത്രി 9.10ന്‌ ​എ​ത്തും. മ​റ്റ്​ സ്‌​റ്റേ​ഷ​നി​ൽ എ​ത്തു​ന്ന സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

Tags:    
News Summary - Parasuram Express extended to Kanyakumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.