ഇഷ്​ടക്കാരനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന യുവതിക്ക് ജീവപര്യന്തം

പ​റ​വൂ​ർ: ഇ​ഷ്​​ട​ക്കാ​ര​നൊ​പ്പം ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ക േ​സി​ൽ കോടതി കു​റ്റ​ക്കാ​രിയെന്ന് വിധിച്ച യു​വ​തിക്ക് ജീവപര്യന്തം. ഭ​ർ​ത്താ​വ് പോ​ൾ വ​ർ​ഗീ​സി​നെ (42) ദാ​രു​ണ​ മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കാ​ക്ക​നാ​ട് തേ​ങ്ങോ​ട്ട് മ​ന​യ്ക്ക​ക്ക​ട​വ് കോ​ച്ചേ​രി വീ​ട്ടി​ൽ സ​ജി​ ത​യ്ക്കാ​ണ് (29) കോ​ട​തി തടവുശി​ക്ഷ വി​ധിച്ചത്. പ​റ​വൂ​ർ അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ്​​ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി അ​ഹ​മ്മ​ദ് കോ​യയാണ് വിധി പുറപ്പെടുവിച്ചത്.

2011 ഫെ​ബ്രു​വ​രി 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ടു​പ്പ​ക്കാ​ര​നാ​യ കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി ടി​സ​ൻ കു​രു​വി​ള​ക്കൊ​പ്പം ജീ​വി​ക്കാ​നു​ള്ള ആ​ഗ്ര​ഹം മൂ​ലം ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ സ​ജി​ത തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നാ​യി ഭ​ർ​ത്താ​വി​ന് ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക ഗു​ളി​ക ന​ൽ​കി മ​യ​ക്കി​യ​ ശേ​ഷം തോ​ർ​ത്ത് ക​ഴു​ത്തി​ൽ മു​റു​ക്കി​യും മു​ഖ​ത്ത് ത​ല​യ​ണ​വെ​ച്ച് അ​മ​ർ​ത്തി​യും ശ്വാ​സം ​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

Tags:    
News Summary - Paravoor Paul Varghese Murder Case -Verdict -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.