കൈക്കൂലിക്കേസിൽ പഞ്ചായത്ത് സെക്രട്ടറി അറസ്​റ്റിൽ

കായംകുളം: കൈക്കൂലിക്കേസിൽ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. മുതുകുളം പഞ്ചായത്ത് സെക്രട്ടറി എസ്. അൻസാരിയാണ് വിജിലൻസ് പിടിയിലായത്. മുതുകുളം തെക്ക് കളപ്പുരക്കൽ ജഗദമ്മയുടെ പൊടിമില്ലി​െൻറ ലൈസൻസും നമ്പരും ഇട്ടുനൽകാൻ  കൈക്കൂലി ആവശ്യപ്പെട്ടു. ജഗദമ്മയുടെ മകൻ വിജേഷ് ഗോപാലാണ് വിവരം വിജിലൻസിൽ അറിയിച്ചത്. തുടർന്ന് വിജിലൻസ് നിർദേശപ്രകാരം വിജേഷ് ഗോപാൽ ശനിയാഴ്ച പഞ്ചായത്ത് ഓഫിസിൽ എത്തിയെങ്കിലും വീണ്ടും സെക്രട്ടറി പണം ആവശ്യപ്പെട്ടു.  ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ തിങ്കളാഴ്ച ലീവാണെന്നും ചൊവ്വാഴ്ച പണവുമായി എത്തിയാൽ മതിയെന്നും സെക്രട്ടറി പറഞ്ഞു. ഇതി​െൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച 12ഒാടെ വിജിലൻസ് നൽകിയ ആയിരം രൂപയുമായി വിജേഷ് പഞ്ചായത്ത് ഓഫിസിൽ എത്തി. പണം പഞ്ചായത്തി​െൻറ വരാന്തയിലുളള ഹാർഡ് ബോർഡ് പെട്ടിക്ക് സമീപം വെച്ച് പോകാൻ പറഞ്ഞു. ഇപ്രകാരം ചെയ്ത് വിജീഷ് പോയ ഉടൻ സെക്രട്ടറി പണമെടുക്കാൻ എത്തി. തുടർന്ന് വിജിലൻസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. ഡിവൈ.എസ്.പി ജോർജ് ചെറിയാൻ, സി.ഐമാരായ കെ.എ. തോമസ്, ഹരിവിദ്യാധരൻ, ഋഷികേശൻ നായർ, ബിജു വി. നായർ, ഹരിപ്പാട് അഡീഷനൽ തഹസിൽദാർ എസ്. വിജയൻ, മാവേലിക്കര അഡീഷനൽ തഹസിൽദാർ പി.എം. രാമചന്ദ്രൻ എന്നിവർ ചേർന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - parnchayat secretary arrested in bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.