ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസ്; കൂട്ട നടപടി

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസിൽ കൂട്ടനടപടിയെടുത്ത് സി.പി.എം. വിളവൂർക്കൽ ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ സ്ഥാനത്തുനിന്ന് നീക്കുകയും താക്കീത് നൽകുകയും ചെയ്തു.

ലോക്കൽ കമ്മിറ്റിയംഗം ജെ.എസ്. രഞ്ജിത്തിനെ തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങൾക്ക് താക്കീതും നൽകി.

16കാരിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജിനേഷ് അടക്കം ആറു പേരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി ജിനേഷിന്‍റെ കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെന്ന ആരോപണത്തിലാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. ജിനേഷ് അടക്കം എട്ടംഗ സംഘമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വാട്സ്ആപ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രചരിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - party action in DYFI leader involved POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.