പാർട്ടിയെ ചന്തയാക്കരുത്; നേതാക്കളോട് മുല്ലപ്പള്ളി

തിരുവനന്തപുരം: നേതാക്കൾ പരസ്യ പ്രതികരണം നടത്തി പാർട്ടിയെ ചന്തയാക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പ ള്ളി രാമചന്ദ്രൻ. ഇനിയും പരസ്യ പ്രതികരണം തുടർന്നാൽ അത് ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കും. ഉപതെരഞ്ഞെടുപ്പിന ് പിന്നാലെ നേതാക്കൾ പരസ്പരം ആരോപണമുന്നയിക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ കർശന നിർദേശം.

പാർട്ടി ഘടകങ്ങളിൽ നേതാക്കൾക്ക് അഭിപ്രായം പറയാം. എന്നാൽ, തെരുവീഥിയിൽ അഭിപ്രായം പറയുന്ന സാഹചര്യമുണ്ടാകരുത്. എല്ലാ നേതാക്കളുമായും ചർച്ച നടത്തിയ ശേഷമാണ് താൻ ഇക്കാര്യം അറിയിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ, പത്തനംതിട്ട ഡി.സി.സിക്കെതിരെ വിമർശനമുന്നയിച്ചും ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥി നിർണയത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയും അടൂർ പ്രകാശ് എം.പി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും അടൂർ പ്രകാശ് പറഞ്ഞു.

ഇതിന് പിന്നാലെ, അടൂർ പ്രകാശിന് മറുപടിയുമായി ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജ് രംഗത്തെത്തി. കോന്നിയിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നും ഇത്തരമൊരു പരാതി സ്ഥാനാർഥിക്കില്ലായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എറണാകുളം മണ്ഡലത്തിൽ പാർട്ടിക്ക് വോട്ട് കുറഞ്ഞത് സംബന്ധിച്ച് കൊച്ചി കോർപറേഷൻ മേയർക്കെതിരെ നേരത്തെ ഹൈബി ഈഡൻ എം.പിയും രംഗത്തെത്തിയിരുന്നു.

നേതാക്കൾ ഇത്തരത്തിൽ പരസ്യ പ്രതികരണം തുടരുന്ന സാഹചര്യത്തിലാണ് കടുത്ത നിർദേശം നൽകാൻ കെ.പി.സി.സി പ്രസിഡന്‍റ് നിർബന്ധിതനായത്.

Tags:    
News Summary - party is not a market place says mullappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.