സി.കെ ജാനുവുമായുള്ള പണമിടപാട്: സി.കെ ശശീന്ദ്രനെതിരെ പാർട്ടി അന്വേഷണം

കൽപ്പറ്റ: സി.കെ ജാനുവുമായുള്ള പണമിടപാടിൽ ക​ൽ​പ​റ്റ മു​ൻ എം.​എ​ൽ.​എ​യും സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ സി.​കെ. ശശീന്ദ്രനെതിരെ പാർട്ടി അന്വേഷണം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം, പി.കെ ശ്രീമതി എന്നിവരുടെ നേതൃത്വത്തിലാണ് വിഷയം പാർട്ടി അന്വേഷിക്കുക.

ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ കോ​ഴ​പ്പ​ണ​ത്തി​ൽ നാ​ല​ര ല​ക്ഷം രൂ​പ സി.​കെ. ജാ​നു സി.​കെ. ശ​ശീ​ന്ദ്ര‍‍ന്‍റെ ഭാ​ര്യ​ക്ക് കൈ​മാ​റി​യെ​ന്നായിരുന്നു ആരോപണം ഉയർന്നത്.

എന്നാൽ, കടം വാങ്ങിയ പണമാണ് സി.​കെ. ശ​ശീ​ന്ദ്രന്‍റെ ഭാ​ര്യ​ക്ക് നൽകിയതെന്നാണ് സി.കെ. ജാനു പറയുന്നത്. കൃഷി ചെയ്ത് ലഭിച്ച പണമാണെന്നും കോഴപ്പണം നൽകി എന്നത് അടിസ്ഥാനരഹിത ആരോപണമാണെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.കെ. ജാനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സി.​കെ. ജാ​നു ത​ന്ന​ത് ക​ടം വാ​ങ്ങി​യ പ​ണ​മാ​ണെ​ന്ന് സി.​കെ. ശ​ശീ​ന്ദ്ര​നും വ്യക്തമാക്കിയിരുന്നു. ജാ​നു എ​ൽ.​ഡി.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച്‌ പ്ര​വ​ർ​ത്തി​ച്ച 2019 ഒ​ക്ടോ​ബ​റി​ലാ​ണ്‌ സാ​മ്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​ത്‌. അ​വ​രു​ടെ വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​ണ​ത്തിെൻറ ആ​വ​ശ്യം. നി​ര​ന്ത​രം ആ​വ​ശ്യം ഉ​ന്ന​യി​ച്ച​പ്പോ​ൾ ക​ൽ​പ​റ്റ​യി​ലെ ഡ്രൈ​വേ​ഴ്‌​സ്‌ കോ​ഓ​പ​റേ​റ്റി​വ്‌ സൊ​സൈ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ വാ​യ്‌​പ ന​ൽ​കാ​ൻ ശ്ര​മി​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ന​ട​ന്നി​ല്ല. തു​ട​ർ​ന്നാ​ണ്‌ കേ​ര​ള ബാ​ങ്കി​ലെ ത​െൻറ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ഒ​ക്ടോ​ബ​ർ 25ന്‌ ​വാ​യ്‌​പ​യാ​യി മൂ​ന്നു​ല​ക്ഷം രൂ​പ ചെ​ക്ക്‌ മു​ഖേ​ന ന​ൽ​കി​യ​ത്‌‌. തി​രി​ച്ചു​ത​രു​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ന​ൽ​കി​യ​ത്. ഒ​ന്ന​ര ല​ക്ഷം രൂ​പ 2020 ജൂ​ലൈ ആ​റി​നും ബാ​ക്കി 2021 മാ​ർ​ച്ച്‌ ഒ​മ്പ​തി​നും തി​രി​ച്ചു​ത​ന്നു - സി.കെ ശശീ​ന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Party probe against CK saseendran in Money deal with CK Janu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.