പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും -കെ. സുധാകരൻ

കണ്ണൂർ: പാർട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം പൂർണമായും നിറവേറ്റുമെന്ന് നിയുക്ത കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും. പാർട്ടിയെ അധികാരത്തിൽ തിരികെയെത്തിക്കും. കാലോചിതമായ എല്ലാ തീരുമാനങ്ങളും ഉൾക്കൊള്ളുമെന്നും കെ. സുധാകരൻ പറഞ്ഞു.

കോൺഗ്രസിനകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വളരെ സന്തോഷത്തോടെയും ഉത്തരവാദിത്തബോധത്തോടെയുമാണ് ഹൈകമാൻഡിന്‍റെ നിർദേശം സ്വീകരിച്ചത്. പാർട്ടിയെ തിരികെ കൊണ്ടുവരാനുള്ള ദൗത്യം സത്യസന്ധമായി നിർവഹിക്കും. 

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം മാറ്റി, എല്ലാ നേതാക്കന്മാരെയും ഒരുമിച്ച് കൊണ്ടുവരും. എല്ലാ നേതാക്കന്മാരെയും കണ്ട് സംസാരിക്കും. കോൺഗ്രസ് തിരിച്ചു വരുമെന്നതിൽ യാതൊരു സംശയവുമില്ല. 

ഗ്രൂപ്പിനെക്കാൾ പ്രാധാന്യവും പ്രാമുഖ്യവും കർമശേഷിക്കും കഴിവിനുമായിരിക്കും. അർപ്പണബോധവും കഴിവുമുള്ള നേതാക്കളെ കണ്ടെത്തി നേതൃസ്ഥാനത്ത് കൊണ്ടുവരും. പാർട്ടിയും സംഘടനയുമാണ് ആവശ്യം. അതിനായുള്ള പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയുണ്ടാകണം -സുധാകരൻ പറഞ്ഞു. 

Tags:    
News Summary - party will move forward together -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.