നരിക്കുനി (കോഴിക്കോട്): നരിക്കുനി എളേറ്റിൽ റോഡിൽ ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു.
കൊയിലാണ്ടി സ്വദേശിനി നരിക്കുനി നെല്ലിയേരിത്താഴം കുമ്പിളിയൻ പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന ഉഷ (53) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴുമണിക്ക് നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴത്തായിരുന്നു അപകടം. ബസിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകട കാരണം. അപകടത്തിനിടയിൽ ഇവരുടെ 3 പവൻ സ്വർണമാല നഷ്ടപ്പെട്ടതായി പറയുന്നു.
ഹരിത കർമ്മസേനയിൽ കണ്ണാടിക്കൽ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഉഷ ആയുർവേദ തെറാപ്പിസ്റ്റുമാണ്. താമരശ്ശേരിയിൽ നിന്നും നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന അലങ്കാർ ബസ്സിൽ നിന്നാണ് ഇവർ വീണത്. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.