ബാഗേജിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരൻ നെടുമ്പാശേരിയിൽ പിടിയിൽ

നെടുമ്പാശേരി: ബാഗേജിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരൻ നെടുമ്പാശേരിയിലെ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ  പിടിയിലായി. എയർ ഇന്ത്യ വിമാനത്തിൽ മുംബൈക്ക് പോകാനെത്തിയ മനോജ് കുമാർ എന്ന യാത്രക്കാരനാണ് പിടിയിലായത്. 

ബാഗേജിൽ എന്തൊക്കെയാണെന്ന് സുരക്ഷാ പരിശോധനക്കിടെ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഇയാൾ ദേഷ്യപ്പെടുകയും, ബോംബാണെന്ന് പറയുകയുമായിരുന്നു. തുടർന്ന്, ഇയാളെ കസ്റ്റഡിയിലെടുക്കുകയും നെടുമ്പാശേരി പൊലീസ് കേസെടുക്കുകയും ചെയ്തു. 

Tags:    
News Summary - passenger who threatened to have a bomb in his luggage was arrested in Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.