തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവർ 497 പേർ. ലഹരിക്കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവരുടെ പട്ടിക തയാറാക്കിയെന്നും മന്ത്രി എം.ബി രാജേഷ് നിയമസഭയെ അറിയിച്ചു. എക്സൈസ് റെയ്ഞ്ച്, സർക്കിൾ, സ്ക്വാഡ് ഓഫീസുകളിലേയും എക്സൈസ് ഇൻറലിജൻസിലേയും ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്ഥിരം കുറ്റവാളികളാകുന്നവരെ നിരന്തരമായി നിരീക്ഷിച്ച് രഹസ്യ വിവരങ്ങൾ ശേഖരിച്ച് വേണ്ട നടപടികൾ സ്വീകരിച്ചു. ലഹരി വിൽപനക്കാരുടേയും ലഹരി കടത്തുകാരുടേയും പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ രഹസ്യവിവരശേഖരണം നടത്തി റെയ്‌ഡുകൾ നടത്തി.
എല്ലാ സ്പെഷ്യൽ ഡ്രൈവ് കാലയളവിലും മുൻകാലങ്ങളിൽ ലഹരി കേസുകളിൽ ഉൾപ്പെട്ടവരെ പ്രത്യേകമായി നിരീക്ഷിക്കുന്നു. പഞ്ചായത്ത്, വാർഡുതല കമ്മറ്റികൾ രൂപികരിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തി വിവരശേഖരണവും, റെയ്‌ഡുകളും പരിശോധനകളും നടത്തിവരുന്നു.
ഒന്നിലേറെ കേസുകളിൽ പ്രതികളാകുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് നിയമ വ്യവസ്ഥ ഉണ്ട്. 1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമ (എൻ.ഡി.പി.എസ്)പ്രകാരം ഒന്നിലധികം ഒന്നിലേറെ കേസുകളിൽ പ്രതികളാകുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് വ്യവസ്ഥയുണ്ട്.
എൻ.ഡി.പി.എസ് പ്രകാരം ഒന്നിലധികം മേജർ/കൊമേഴ്സ്യൽ എൻ.ഡി.പി.എസ് കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിച്ചു. എക്സൈസ് വകുപ്പിൽ നിന്നും പ്രൊപ്പോസൽ സമർപ്പിച്ചതിൽ പ്രകാരം കോട്ടയം ഡിവിഷണൽ നിന്നും അഷ്കർ അഷറഫിനെ കരുതൽ തടങ്ങകൽ പ്രകാരം തടങ്കലിൽ ആക്കിയെന്നും മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പി. അബ്ദുൽ ഹമീദ്, മഞ്ഞളാംകുഴി അലി, പി.ഉബൈദുള്ള, യു.എ. ലത്തീഫ് എന്നിവർക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.