പതഞ്ജലിയുടെ സമൂഹമാധ്യമ ഇടപെടൽ നിരീക്ഷിക്കും

പാലക്കാട്: വിലക്കുവന്നിട്ടും സമൂഹമാധ്യമങ്ങൾ വഴി പതഞ്ജലിയുടെ ഉൽപന്നങ്ങളുടെ നിരോധിത ഗണത്തിൽപെടുന്ന പരസ്യങ്ങൾ വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ഡ്രഗ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി. മലയാളി ഡോക്ടറായ ഡോ. കെ.വി. ബാബുവിന്റെ പരാതിയിലാണ് 15 ദിവസത്തേക്ക് പതഞ്ജലിയുടെ ഫാർമസി ഡിവിഷനായ ദിവ്യ ഫാർമസിയുടെ പ്രചാരണങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ഡ്രഗ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയത്.

ജൂലൈ 12നായിരുന്നു ‘എക്സി’ൽനിന്ന് നീക്കംചെയ്യാതിരുന്ന, കാഴ്ചശക്തി വർധിപ്പിക്കാനുള്ള ഔഷധമെന്ന പേരിൽ പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പിന്റെ പരസ്യത്തിനെതിരെ ഡോ. ബാബു ഉത്തരാഖണ്ഡ് സംസ്ഥാന ലൈസൻസിങ് അതോറിറ്റിക്ക് പരാതി നൽകിയത്. വിഷയം ശ്രദ്ധയിൽപെട്ടെന്നും 15 ദിവസം നിരീക്ഷണത്തിന് ഡ്രഗ്സ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയെന്നുമുള്ള അറിയിപ്പ് തിങ്കളാഴ്ച ഇ-മെയിൽ വഴി ലഭിച്ചു. ഇതോടെ ‘എക്സി’ൽനിന്ന് ബന്ധപ്പെട്ട പരസ്യം പിൻവലിച്ചതായും കണ്ടെത്തി. തുടർന്ന് മറ്റൊരു വിഡിയോയും ഡോ. ബാബു ചൂണ്ടിക്കാട്ടിയതോടെ നീക്കിയതായി കണ്ടെത്തി.

Tags:    
News Summary - Patanjali's social media engagement will be monitored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.