എടക്കര (മലപ്പുറം): ഉരുൾപൊട്ടൽ ഇല്ലാതാക്കിയ പാതാർ പ്രദേശം, ജീവിതവും സന്തോഷവും തി രിെകപ്പിടിക്കുന്നതിെൻറ അടയാളമായി ആ വിവാഹപന്തലിലെ കാഴ്ചകൾ. അയല്‍വാസി മാവുങ ്ങല് ഷരീഫിെൻറ വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽനിന്ന് മണവാട്ടി രഹ്ന, വരൻ റഫീഖിനൊപ്പം ദാമ്പത്യജീവിതത്തിലേക്ക് കടന്നു. ആര്‍ഭാടങ്ങളില്ലാതെ തയാറാക്കിയ ചെറിയൊരു പന്തലില്‍ ശനിയാഴ്ച രാവിലെ ലളിതമായായിരുന്നു വിവാഹസല്‍ക്കാരം.
പാതാറില്‍ ഇഴുകത്തോടിെൻറ ഓരത്തുണ്ടായിരുന്ന രണ്ട് സെൻറില്‍ ലൈഫ് മിഷന് പദ്ധതിയിലാണ് കോലോത്തുപറമ്പില്‍ മൈമൂനയുടെ വീട് നിർമിച്ചിരുന്നത്. ഈ വീട് തകര്‍ന്നതിനാലാണ് ഇവരുടെ മകള്‍ രഹ്നയുടെ വിവാഹം അയല്‍വീട്ടില്‍ നടത്തേണ്ടിവന്നത്. മൂന്നുമാസം മുമ്പ് നിശ്ചയിച്ചതായിരുന്നു വിവാഹം. ഇതിനിടയിലായിരുന്നു ഉരുൾപൊട്ടൽ. ശനിയാഴ്ച രാവിലെ 11ഓടെയെത്തിയ വരന് കാളികാവ് പുറ്റമണ്ണ സ്വദേശി റഫീഖിെൻറ കൂടെ രഹ്ന ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ പ്രാർഥനയും ആശിര്‍വാദവുമായി നാട്ടുകാരുമുണ്ടായിരുന്നു. പൂളപ്പാടത്തെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു രഹ്നയും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.