കോഴിക്കോട്: വിമാനാപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ കൈമാറാനും മറ്റു സഹായങ്ങൾക്കുമായി കോഴിക്കോട് കലക്ടറേറ്റിൽ 'പേഷ്യൻറ് വെൽഫെയർ കൺട്രോൾ റൂം' തുടങ്ങി.
ചികിത്സയിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും കൺട്രോൾ റൂം മുഖാന്തരം വിവരങ്ങൾ അറിയാനും സഹായം അഭ്യർഥിക്കാനും സാധിക്കും.
അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങൾ https://docs.google.com/spreadsheets/d/1SPS5Hmm9h354Aay8rHnHhHRhiHoyUYZtDK_bOz4Vek8/edit#gid=712168400 എന്ന ലിങ്കിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.