തിരുവനന്തപുരം: പാറ്റൂർ കേസിൽ ലോകായുക്തയുടെ ഇടക്കാല ഉത്തരവ്. പാറ്റൂരിലെ 4.3 സെന്‍റ് ഭൂമി ഏറ്റെടുക്കാൻ ലോകായുക്ത ഉത്തരവിട്ടു. അനധികൃത ഫ്ലാറ്റ് നിൽക്കുന്ന ഭൂമി ഏറ്റെടുക്കാനാണ് ലോകായുക്ത ഉത്തരവിട്ടത്. ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റീസ് കെ.പി ബാലചന്ദ്രൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് കൂടാതെ വേറെ വ്യക്തികൾ കൈയെറി എന്ന് കണ്ടെത്തിയ 1.06 സെന്‍റ് സ്ഥലം കുടി എറ്റെടുക്കുവാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇതുസംബന്ധിച്ച നിർദേശം ജില്ലാ കലക്ടർക്ക് നൽകി. നേരത്തെ അഭിഭാഷക കമീഷനും വിജിലൻസും ഫ്ലാറ്റ് നിർമാണ കമ്പനി 16 സെന്‍റ് ഭൂമി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് 12 സെന്‍റ് ഭൂമി പിടിച്ചെടുത്തിരുന്നു.
2014ലാണ് പാറ്റൂരിൽ ഫ്ലാറ്റ് നിർമ്മാതാക്കൾ സർക്കാർ പുറമ്പോക്ക് കൈയെറി ഫ്ലാറ്റ് നിർമ്മിക്കുന്നുവെന്ന് ആരോപിച്ച് ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത് . പ്രാഥമിക അന്വഷണം തുടങ്ങിയ ലോകായുക്ത നിർമ്മാണം സ്റ്റേ ചെയ്തു. ഇനിനെതിരെ ഫ്ലാറ്റ് നിർമ്മാതാക്കൾ ഹൈകോടതിയെ സമീപിച്ച് നിർമ്മാണം തുടരുന്നതിള്ള അനുമതി നേടി. പ്രാഥമിക അന്വഷണത്തിന്‍റെ ഭാഗമായി ഐ.പി.എസ് ഓഫിസറും അന്നത്തെ വിജിലൻസ് എ.ഡി.ജി.പിയുമായിരുന്ന ജേക്കബ് തോമസിനെ അന്വേഷണ ഉദ്യോഗസ്ഥനായി ലോകായുക്ത നിയമിച്ചിരുന്നു. ജേക്കബ് തോമസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇടക്കാല ഉത്തരവിലുടെ ലോകായുക്ത 12.279 സെന്‍റ് സ്ഥലം ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും പിടിച്ചെടുക്കുവാൻ ഉത്തരവിട്ടിരുന്നത്.
അതേസമയം ലോകായുക്തയുടെ വിധിക്കെതിരെ ഫ്ളാറ്റുടമകൾ ഹൈക്കോടതിയെ സമീപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.