തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് വേണ്ടത്ര തെളിവ് പ്രഥമദൃഷ്ട്യാ ഉണ്ടായിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെയാണ് വിജിലന്‍സ് കോടതി വിമര്‍ശിച്ചത്. അന്വേഷണ ഫയലുകള്‍ ലോകായുക്തയുടെ പരിഗണനയിലാണെന്ന വിജിലന്‍സ് വിശദീകരണം കോടതി നിരാകരിച്ചു. ഭൂമി കൈയേറ്റത്തിന് കേസ് എടുക്കാന്‍ അഡ്വക്കറ്റ് ജനറലും ലീഗല്‍ അഡൈ്വസര്‍മാരും നിയമോപദേശം നല്‍കിയിട്ടും സാങ്കേതിക കാരണം പറഞ്ഞ് നിയമനടപടി വൈകിപ്പിക്കരുതെന്നും കോടതി പറഞ്ഞു.
ഭൂമി കൈയേറ്റത്തിന് വഴിവിട്ട് ഒത്താശ ചെയ്തതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. കൂടുതല്‍ രേഖകളും തെളിവുകളും ഹാജരാക്കാനും വി.എസിന് അനുമതി നല്‍കി. ഫെബ്രുവരി രണ്ടിന് കൂടുതല്‍ വാദം കേള്‍ക്കും. അതിനകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുമെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ അറിയിച്ചു.
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കി അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 2015 ഡിസംബറിലാണ് വി.എസ് കോടതിയില്‍ നേരിട്ടെത്തി ഹരജി നല്‍കിയത്. ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ എന്നിവരുള്‍െപ്പടെ ആറുപേരെ പ്രതിചേര്‍ത്താണ് ഹരജി. മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും നേരിട്ട് ഇടപാടില്‍ പങ്കുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.