പാ​റ്റൂ​ർ: ന​ട​ന്ന​ത്​ അ​ഴി​മ​തി  ത​ന്നെ​യെ​ന്ന്​ സ​ർ​ക്കാ​ർ 

കൊച്ചി: പാറ്റൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്ന സത്യവിരുദ്ധമായ ഘടകം ഏതെന്ന് വ്യക്തമാക്കാൻ വിജിലൻസിനോട് ഹൈകോടതി. ഇടപാടിലൂടെ പ്രതികൾ നിയമവിരുദ്ധമായ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്നുൾപ്പെടെ വ്യക്തമാക്കി  റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. പാറ്റൂരിൽ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് മാറ്റി സ്ഥാപിച്ച് കെട്ടിടം നിര്‍മിച്ച സംഭവത്തില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം. 

അഞ്ചാം പ്രതിയായ ആർ.ടെക്ക് ബിൽഡേഴ്സ് ഉടമ ടി.എസ് അശോകി​െൻറ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ലാൻഡ് റവന്യൂ കമീഷണറെ അധ്യക്ഷനാക്കി ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷൺ രൂപം നൽകിയ ഉന്നതാധികാര സമിതി സ്വകാര്യ കമ്പനിക്ക് ഗുണകരമാകും വിധം വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചെന്നാണ് ആരോപണം. അതേസമയം, ഇടപാടുമായി ബന്ധപ്പെട്ട് നടന്നത് അഴിമതി തന്നെയാണെന്ന് സർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കി.  കേരള വാട്ടർ അതോറിറ്റി നിയമ പ്രകാരം ജലവിതരണം, സ്വീവേജ് പൈപ്പ് ലൈനുകൾ എന്നിവയുടെ അധികാരം വാട്ടർ അതോറിറ്റിക്കാണ്. 

തർക്ക സ്ഥലത്തെ പൈപ്പ് 1965ൽ സ്ഥാപിച്ചതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തർക്കമുണ്ടായാൽ അത് സർക്കാറിന് വിടുകയാണ് വേണ്ടത്. ഇക്കാര്യം ചർച്ച ചെയ്യേണ്ട ഉന്നതാധികാര സമിതി യോഗത്തിൽ വാട്ടർ അതോറിറ്റി എം.ഡി പെങ്കടുക്കേണ്ടതാണ്. എന്നാൽ, എം.ഡി പെങ്കടുക്കാതിരുന്ന യോഗത്തിൽ വാട്ടർ അതോറിറ്റിയുടെ 54 മീറ്റർ പൈപ്പ്ലൈൻ സ്വകാര്യ ഫ്ലാറ്റ്് നിർമാണ സ്ഥലത്തുകൂടിയാണ് പോകുന്നതെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ റിപ്പോർട്ട് നൽകി. 

ഇതി​െൻറ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയായിരുന്ന ഭരത്ഭൂഷണും മുഖ്യമന്ത്രിയും പൈപ്പ് നീക്കാനുള്ള അനുമതി നൽകുകയായിരുന്നു. വാട്ടർ അതോറിറ്റി എം.ഡിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന കലക്ടറുടെ കുറിപ്പ് പരിഗണിക്കാതെയായിരുന്നു നടപടി. വാട്ടർ അേതാറിറ്റിയെ നോക്കുകുത്തിയാക്കി ചീഫ് സെക്രട്ടറിയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇടപെട്ടാണ് പൈപ്പ് മാറ്റലിന് അനുമതി നൽകിയതെന്നും ഇടപാടുകൾ അനധികൃതവും അഴിമതിയുമാണെന്നും സർക്കാർ വ്യക്തമാക്കി. 

തുടർന്നാണ് ഭൂമിയിടപാടിൽ സത്യസന്ധമല്ലാത്ത എന്തു ഘടകമാണുള്ളതെന്നും പ്രതികൾ ഇതിലൂടെ എന്തു നേട്ടമുണ്ടാക്കിയെന്നും അറിയിക്കാൻ കോടതി വിജിലൻസിനോട് നിർദേശിച്ചത്. പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചതിലൂടെ സ്വകാര്യ കമ്പനി കൈവശപ്പെടുത്തിയ ഭൂമി സ്വകാര്യ വസ്തുവാണോ സർക്കാർ വസ്തുവാണോ എന്ന് അറിയേണ്ടതിനാൽ ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയും ജലവിഭവ സെക്രട്ടറിയും വെവ്വേറെ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി പത്തു ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - pattoor land scam highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.