തിരുവനന്തപുരം: ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദ് നടപടി വൈകിപ്പിച്ച രണ്ട് പ്രധാന ഫയലുകള്‍ മൂന്നുദിവസത്തിനകം ഹാജരാക്കണമെന്ന് വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. ടോം ജോസ്, ടി.പി. സെന്‍കുമാര്‍ എന്നിവര്‍ക്കെതിരായ അന്വേഷണ ഫയലുകള്‍ വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഹാജരാക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കുമാണ് കോടതി നിര്‍ദേശം നല്‍കിയത്.
നേരത്തേ വിജിലന്‍സ് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകളും പരാതികളും ചീഫ് സെക്രട്ടറി വൈകിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ളെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നടപടി വൈകാനുളള കാരണം വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ വിജിലന്‍സ് അന്വേഷണം ശിപാര്‍ശ ചെയ്ത് സമര്‍പ്പിച്ച പല റിപ്പോര്‍ട്ടുകളിലെയും നടപടി ചീഫ് സെക്രട്ടറി മരവിപ്പിച്ചെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. അന്വേഷണത്തിന്‍െറ ഭാഗമായി വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കുന്നതിലും വിമുഖത കാട്ടുന്നതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.