കോട്ടയം: എൻ.ഡി.എക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് ജനപക്ഷം നേതാവ് പി.സി. ജോർജ് എം.എൽ.എ. എൻ.ഡി.എ തട്ടിക്കൂട്ട് മുന്നണിയാണെന്ന് കോട്ടയത്ത് വാർത്തസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബി.ജെ.പി കരുതുന്നത്.
ജയിക്കാൻ വേണ്ടിയല്ല, തോൽക്കാൻ വേണ്ടിയാണ് ബി.ജെ.പി സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുന്നത്. ഈ അവസ്ഥ തുടർന്നാൽ എൻ.ഡി.എക്ക് എത്രനാൾ മുന്നോട്ടുപോകാൻ കഴിയുമെന്ന് അറിയില്ല. എൻ.ഡി.എ യോഗത്തിൽ ഇനി താൻ പങ്കെടുക്കില്ല. എൻ.ഡി.എ ഒരു മുന്നണിയാണോയെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണം. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നു.
കോന്നിയിൽ ബി.ജെ.പിക്കാരെല്ലാം ചേർന്ന് സുരേന്ദ്രനെ കൊല്ലുകയായിരുന്നു. ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ വമ്പൻ ഫ്രോഡാണ്. എല്ലാ പ്രശ്നങ്ങൾക്കും കാരണം ശ്രീകുമാർ മേനോൻ ആണെന്ന് താൻ നേരേത്ത പറഞ്ഞിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.