ഫയൽ ചിത്രം

ജിഹാദികൾ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ബന്ധം വേണ്ട -പി.സി. ജോർജ്​

കോട്ടയം: യു.ഡി.എഫിൽ കയറിക്കൂടാനുള്ള ശ്രമം പരാജയ​പ്പെട്ടതോടെ, ജിഹാദികൾ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ബന്ധം വേണ്ടെന്നാണ്​ തീരുമാനമെന്ന്​ മലക്കം മറിഞ്ഞ്​ പി.സി. ​ജോർജ്. ​പൂഞ്ഞാറിൽ മത്സരിക്കുമെന്ന്​ പറഞ്ഞ ജോർജ്, കഴിഞ്ഞതവണ ഒറ്റക്ക്​ വിജയിച്ച മണ്ഡലത്തിൽ മത്സരിക്കാൻ ആരുടെയും ഔദാര്യം വേണ്ടെന്നും വ്യക്​തമാക്കി.

പൂഞ്ഞാറിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കവെ മുസ്​ലിംലീഗിനെയും ഉമ്മൻ ചാണ്ടിയെയും ജോർജ്​ കടന്നാക്രമിച്ചു. മുസ്‌ലിംലീഗ് നല്ല രാഷ്​ട്രീയ കക്ഷിയാണ്​. വർഗീയ വാദികളില്ലാത്ത മതേതരത്വമുള്ള തങ്ങളുടെ പാർട്ടിയാണ് ലീഗ്​. പക്ഷേ, ആ ലീഗ് പോലും ജിഹാദികളുടെ കൈയിൽ അമർന്നിരിക്കുകയാണ്. കേരള രാഷ്​ട്രീയം കൈയടക്കാൻ ജിഹാദികൾ യു.ഡി.എഫിനെ മറികടന്നുപോകുകയാണ്. കോൺഗ്രസി​െൻറ നേതാക്കന്മാർക്കുപോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല. യു.ഡി.എഫ്​ നേതാക്കൾ വഞ്ചകരാണ്​.

കാഞ്ഞിരപ്പള്ളിയില്‍ തന്നെ സ്വതന്ത്രനാക്കുന്ന കാര്യമാണ് യു.ഡി.എഫ് ചര്‍ച്ച ചെയ്തത്. അതിന് കോണ്‍ഗ്രസി​െൻറ ഔദാര്യം ആവശ്യമില്ല. എല്‍.ഡി.എഫിനെക്കുറിച്ച്​ ചിന്തിച്ചിട്ടില്ല. താൻ വി.എസ് പക്ഷക്കാരനായതിനാൽ പിണറായി വിജയന് പഥ്യം വരാൻ സാധ്യതയില്ല. ഉമ്മൻ ചാണ്ടി പാരയുടെ രാജാവാണ്​. ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയുമൊക്കെ ത​െൻറ യു.ഡി.എഫ്​ പ്രവേശനത്തെ അനുകൂലിച്ചിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടി പാരവെച്ചു. മറ്റു​ മണ്ഡലങ്ങളിൽ മത്സരിക്കുന്നതടക്കം കാര്യങ്ങൾ മാർച്ച്‌ മൂന്നിന്​ കോട്ടയത്ത്‌ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം പ്രഖ്യാപിക്കുമെന്നും ജോർജ്​ പറഞ്ഞു.

അടുത്ത ദിവസം ജോർജ്​ എൻ.ഡി.എയിൽ ചേരുമെന്നാണ്​ വിവരം. രണ്ടു സീറ്റാണ്​ എൻ.ഡി.എ നേതൃത്വം ജോർജിന്​ വാഗ്​ദാനം ചെയ്​തിരിക്കുന്നത്​.

Tags:    
News Summary - PC George against UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.