കൊച്ചി: െടലിഫോൺ അഭിമുഖത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എം.എൽ.എയുമായ പി.സി. ജോർജിനെതിരെ കേസ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 509 വകുപ്പ് പ്രകാരം എറണാകുളം ടൗൺ പൊലീസാണ് കേസെടുത്തത്.
ക്രൈം വാരിക ഉടമ നന്ദകുമാറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് വിവാദ പരാമർശങ്ങൾ. നന്ദകുമാർ ഒന്നാം പ്രതിയാണ്. ഹൈകോടതി അഭിഭാഷകൻ ബി.എച്ച്. മൻസൂറാണ് പരാതി നൽകിയത്.
മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ആളാണ് വീണാ ജോർജെന്നും സിനിമ നടിയാകാനാണവർക്ക് യോഗ്യതയെന്നും മുഖ്യമന്ത്രി പിണറായിയുടെ അസിസ്റ്റൻറായ ആളെയാണ് മന്ത്രിയാക്കിയതെന്നും ജോർജ് പറയുന്നതായി പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണിതെന്നും അത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ടെലിഫോൺ അഭിമുഖം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.