പി.സി ജോർജ്​ കേരളത്തിലെ സാക്ഷി മഹാരാജ്​ -പി.കെ ഫിറോസ്​

മലപ്പുറം: കേരളത്തിലെ സാക്ഷി മഹാരാജാണ്​ പി.സി ജോർജെന്ന്​ മുസ്​ലിം യൂത്ത്​ ലീഗ്​ ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ​. വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന രീ​തി​യി​ലു​ള്ള ഫോൺ കോൾ പുറത്തുവന്ന സംഭവത്തിൽ പി.സി ജോർജിനെതിരെ കേസെടുക്കണം. പി സി ജോർജിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്‍റെ ജാള്യതയാണെന്നും പികെ ഫിറോസ്​ പറഞ്ഞു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പി.​സി. ജോ​ർ​ജി​േൻറതായി ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​​​​​െൻറ ക്ലി​പ്പി​ങ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. ഇ​തി​ൽ മു​സ്​​ലിം വി​ഭാ​ഗ​ത്തെ ആ​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ എം.​എ​ൽ.​എ​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ക്കു​ക​യും ക​ല്ലേ​റ് ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തി​ൽ ആ​റു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

ജോര്‍ജ്ജിനെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുകയാണ്. പൊലീസ് ലീഗ് പ്രവർത്തകരുടെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ഫിറോസ്​ ആരോപിച്ചു.

Tags:    
News Summary - pc george is the kerala sakshi maharaj-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.