ആലപ്പുഴ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ. ഡൽഹിയിലെ നിര്ഭയെയക്കാള് ക്രൂരമായി നടിയെ പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ആ നടി എങ്ങനെയാണ് അടുത്തദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്ന് അദ്ദേഹം പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ചോദിച്ചു.
നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. തെളിവ് നല്‍കാന്‍ താനെങ്ങും പോകില്ല. അന്വേഷണസംഘം തെൻറ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയും. പുരുഷന്മാരുമായി സമ്മതത്തോടെ ശരീരം പങ്കിട്ടശേഷം ബലാത്സംഗം ചെയ്തെന്ന് പറഞ്ഞ് കേസ് കൊടുക്കുന്നത് ശരിയല്ല. പൊലീസ് കാണിക്കുന്നത് ശുദ്ധ മര്യാദകേടാണ്. സര്‍ക്കാറിന് ധൈര്യമുണ്ടെങ്കില്‍ മമ്മൂട്ടിയുടെയും മോഹന്ലാലിെൻറയും ഉള്‍പ്പെടെ എല്ലാ നടീനടന്മാരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. ആക്രമിക്കപ്പെട്ട നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത്. പള്‍സര്‍ സുനിയെ വ്യക്തമായി അറിയുകയും ഡ്രൈവറായി വെക്കുകയും ചെയ്ത മുകേഷിനെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും ജോര്‍ജ് ചോദിച്ചു.
മാധ്യമസ്ഥാപനത്തിൽ മാധ്യമപ്രവർത്തക പീഡിപ്പിക്കപ്പെട്ട സംഭവത്തിലും പി.സി. ജോർജിന് വേറിട്ട അഭിപ്രായമായിരുന്നു. വിവാഹിതയായ സ്ത്രീ സമ്മതത്തോടെ കിടക്ക പങ്കിടുന്നത് എങ്ങനെയാണ് പീഡനമാകുക. നടന്നത് പുരുഷ പീഡനമാണ്. പുരുഷന്മാരെ സംരക്ഷിക്കുന്ന നിയമവും ഉണ്ടാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.