സംസ്ഥാനത്ത് മുസ്‌ലിം വിദ്വേഷം പ്രസംഗിച്ച പി.സി ജോർജിന് ലഭിച്ച മുൻകൂർ ജാമ്യം സർക്കാർ ഒത്തുകളിയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. രണ്ടു ദിവസം മുമ്പ് പി.സി ജോർജിന്റെ മുൻകൂർ ജാമ്യം എറണാകുളം അഡീഷനൽ സെഷൻസ് കോടതി തള്ളിയിരുന്നു.
ആ ദിവസങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നതിനാലാണ് പി.സി ജോർജിന് വീണ്ടും മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനായതും ഇപ്പോൾ ലഭിച്ചതും. മുസ്‌ലിം വിരുദ്ധ വംശീയ- വിദ്വേഷ പ്രസംഗംങ്ങളോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ തുടർച്ച കൂടിയാണ് ജോർജിന് ലഭിച്ച ജാമ്യമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കൂട്ടിച്ചേർത്തു.
എറണാകുളം അഡീഷനൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും അറസ്റ്റ് ചെയ്യാതെ നടത്തിയ തെരച്ചിൽ നാടകം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ധാരണയുടെ ഭാഗം ആണോയെന്ന് ഇടതുമുന്നണി വ്യക്തമാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.