കൊച്ചി: സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പൊലീസിനും തെരഞ്ഞെടുപ്പ് കമീഷനും മാത്രമല്ല, രാഷ്ട്രീയക്കാർക്കും ബാധ്യതയുണ്ടെന്ന് ഹൈകോടതി. തെരഞ്ഞെടുപ്പ് സമാധാനപരമാക്കാൻ കമീഷനും സർക്കാറും സ്വീകരിച്ച നടപടികൾ രേഖപ്പെടുത്തി തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവെൻറ ഉത്തരവ്.
സമാധാനപരമായ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളുെടയും നേതാക്കളുെടയും പ്രവർത്തകരുെടയും പങ്കാളിത്തംകൂടി ഉണ്ടാകണമെന്ന മുൻ ഡിവിഷൻ ബെഞ്ച് ഉത്തരവ് ഉദ്ധരിച്ചാണ് സിംഗിൾ ബെഞ്ചിെൻറ നിരീക്ഷണം. തെരഞ്ഞെടുപ്പ് കമീഷനും പൊലീസും സർക്കാറും ഭയവും പക്ഷപാതവും കൂടാതെ കടമ നിർവഹിച്ചാൽ വോട്ടർമാർ ഭയം കൂടാതെ വോട്ട് ചെയ്ത് ജനാധിപത്യ സംരക്ഷണത്തിന് മുന്നിട്ടിറങ്ങുമെന്നും കോടതി വ്യക്തമാക്കി.
മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കാനുള്ള കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള ഹരജികളാണ് കോടതി പരിഗണിച്ചവയിലേറെയും. വോട്ട് തേടാൻപോലും സമ്മതിക്കുന്നില്ലെന്നും ഭരണകൂട സംവിധാനങ്ങളുടെ പിന്തുണയോടെ നിരന്തരം ഭീഷണിയുണ്ടെന്നും തെരഞ്ഞെടുപ്പുദിവസം സമാധാന അന്തരീക്ഷം ഉറപ്പാക്കാൻ പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്ഥാനാർഥികളും ഏജൻറുമാരും നൽകിയ ഹരജികളാണ് പരിഗണനക്കെത്തിയത്.
സുതാര്യവും സമാധാനപരവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. പ്രശ്നബാധിത, അതി പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്തി ഇവിടങ്ങളിൽ വിഡിയോ ദൃശ്യം പകർത്താൻ നടപടിയെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുെടയും ജില്ല മേധാവികളുെടയും ഓഫിസിലിരുന്ന് കാണാനാവും.
പ്രശ്നബാധിത ബൂത്തുകളിൽ നടപടിക്ക് നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായിടങ്ങളിൽ കൂടുതൽ പൊലീസ് സേനെയ വിന്യസിക്കും. വിഡിയോഗ്രഫി ആവശ്യമുണ്ടെന്ന് സ്ഥാനാർഥിയോ ഏജേൻറാ ആവശ്യപ്പെട്ടാൽ അവരുടെ ചെലവിൽ സൗകര്യം അനുവദിക്കും. ആകെ 34,710 പോളിങ് ബൂത്തിൽ 1800 എണ്ണം അതി പ്രശ്നബാധിത ബൂത്തുകളും 1100 എണ്ണം പ്രശ്നബാധിതവുമായാണ് കണ്ടെത്തിയിട്ടുള്ളത്. ബൂത്തുപിടിത്തം, കള്ളവോട്ട്, മറ്റ് കുറ്റകൃത്യങ്ങൾക്കെതിരെ നിയമപരമായ കർശന നടപടിക്ക് നിർദേശിച്ചിട്ടുണ്ട്. വോട്ടർമാർക്കും പോളിങ് ഏജൻറുമാർക്കും സ്ഥാനാർഥികൾക്കും സുരക്ഷ ഉറപ്പാക്കാൻ പൊലീസുമായി ചേർന്ന് എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും കമീഷൻ വ്യക്തമാക്കി.
സമാധാനപരമായ തെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. സമാധാനപരമായ തെരഞ്ഞെടുപ്പിന് ഭംഗം വരുത്താൻ വ്യക്തികളുെടയോ സംഘങ്ങളുെടയോ ഇടപെടൽ അനുവദിക്കില്ല. സംവിധാനങ്ങളിൽ കുറവുകൾ ചൂണ്ടിക്കാട്ടിയാൽ പരിഹരിക്കും.
വോട്ട് തേടുേമ്പാൾ തടസ്സപ്പെടുത്തുെന്നന്നും ഭീഷണിപ്പെടുത്തുെന്നന്നും സത്യസന്ധമായ പരാതികൾ ലഭിച്ചാൽ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തുമെന്നും സർക്കാർ വ്യക്തമാക്കി. വിശദീകരണങ്ങൾ രേഖപ്പെടുത്തിയ കോടതി ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്ന് വ്യക്തമാക്കി ഹരജികൾ തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.