കാസർകോട്: സംസ്ഥാന പിന്നാക്കവിഭാഗ കമീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി സഞ ്ചരിച്ച കാറിനുനേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രി 12ഒാടെ കർണാടക അതിർത്തിക്കടുത്ത ബായ ാർ ഉപ്പള-കന്യാന റോഡിൽ നെല്ലിക്കട്ടയിലായിരുന്നു സംഭവം. കല്ലേറിൽ കാറിെൻറ ചില്ലിന ് കേടുപാട് പറ്റി. സംഭവത്തിൽ വിട്ട്ല പൊലീസ് കേസെടുത്തു. കർണാടകയിലെ കന്യാനയിൽ മതപ്രഭാഷണം നടത്തി തിരിച്ചുവരുേമ്പാഴാണ് സംഭവം.
കാർ നെല്ലിക്കട്ടയിലെത്തിയപ്പോൾ റോഡിൽ ട്രാഫിക് പൊലീസിെൻറ ബോർഡ് വെച്ച നിലയിലായിരുന്നു. രാത്രി പത്തോടെ കന്യാനയിലേക്ക് പോകുേമ്പാൾ റോഡിൽ ഇതുണ്ടായിരുന്നില്ല. ട്രാഫിക് ബോർഡ് ഡ്രൈവർ എടുത്തുമാറ്റാൻ ശ്രമിക്കുേമ്പാൾ ഇരുട്ടിൽനിന്ന് കല്ലേറുണ്ടാകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതേതുടർന്ന് ഡ്രൈവർ അതിവേഗം കാറോടിച്ച് അവിടെനിന്ന് രക്ഷപ്പെട്ടു. തനിക്ക് നേരെയുണ്ടാകുന്ന വധഭീഷണികളുടെ ഭാഗമായിത്തന്നെയാണ് അക്രമത്തെ കാണുന്നതെന്ന് കാസർകോട് പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുമ്പും ജില്ലയിൽനിന്ന് വധഭീഷണി ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച് വടക്കാഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ ബായാർ സ്വദേശിയെ അറസ്റ്റ്ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ ഇപ്പോൾ പുത്തൂരിലാണ് താമസം. കല്ലേറിനു പിന്നിൽ ഇയാളാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ നാഷനൽ അബ്ദുല്ലയും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.