തിരുവനന്തപുരം : സംസ്ഥാനത്തെ തദേശ സ്ഥാപനങ്ങളിൽ അടക്കേണ്ട വസ്തു നികുതിയുടെ പിഴപലിശ 2022 ഡിസംബർ 31 വരെ ഒഴിവാക്കി ഉത്തരവ്. കോവിഡ് 19 വ്യാപനം തുടർന്നു വന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
തദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനുള്ള 2022 മാർച്ച് 31 വരെ നീട്ടി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതിയുടെ പിഴപലിശ 2022 ഡിസംബർ 31 വരെ ഒഴിവാക്കിയാണ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ പുതിയ ഉത്തരവ്. ഇതിനോടകം പിഴപലിശ ഒടുക്കിയവർക്ക് വരും വർഷത്തെ നികുതി തുകയിൽ ക്രമീകരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.