കൊച്ചി: പെൻഷൻ ഫണ്ടിനെക്കുറിച്ച് കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മയുടെ പരാതികൾ സർക്കാർ പരിഗണിച്ച് തീർപ്പാക്കണമെന്ന് ഹൈകോടതി. കെ.എസ്.ഇ.ബി കമ്പനിയാക്കിയപ്പോൾ പെൻഷൻ വിതരണത്തിനായി രൂപം നൽകിയ മാസ്റ്റർ ട്രസ്റ്റിൽ സർക്കാറും ബോർഡും ഫണ്ട് നിക്ഷേപിക്കാത്തതിനെതിരെ കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
സർക്കാറിന്റെയും കെ.എസ്.ഇ.ബിയുടെയും ഫണ്ട് നിക്ഷേപിക്കാത്തതിനാൽ മാസ്റ്റർ ട്രസ്റ്റ് പ്രവർത്തിക്കാനായില്ലെന്നും ഫണ്ട് നിക്ഷേപിക്കാത്തത് കമ്പനി രൂപവത്കരണ സമയത്ത് ജീവനക്കാരുടെ സംഘടനകളുമായുണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഹരജിക്കാർ തങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാക്കി ഒരുമാസത്തിനകം സർക്കാറിന് നിവേദനം നൽകണം. തുടർന്ന് നാലു മാസത്തിനകം സർക്കാർ നിവേദനം പരിഗണിച്ച് ഹരജിക്കാരെയും കെ.എസ്.ഇ.ബിയെയും കേട്ട് തീർപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.