ചെങ്ങന്നൂർ : അപ്രോച്ച് റോഡ് തകർന്നു തോട്ടിലേക്ക് വീണ് രണ്ട് വർഷം പിന്നിട്ടിട്ടും സന്തോഷ സൂചകമായി കൗൺസിലറുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് വാർഷികം ആഘോഷിച്ച് പ്രദേശവാസികൾ. ചെങ്ങന്നൂർ നഗരസഭ ഇരുപത്തിയഞ്ചാം റയിൽവേ വാർഡ് കൗൺസിലർ സിനി ബിജുവിന്റെ നേതൃത്വത്തിലായിരുന്നു സംഭവം. ഇറിഗേഷൻ വകുപ്പിനെകൊണ്ടു മൂന്നു തവണ എസ്റ്റിമേറ്റ് തയ്യാറാക്കി സ്ഥലം എം എൽ എ യായ മന്ത്രി സജി ചെറിയാനും, ജലസേചന മന്ത്രി റോഷി അഗസ്റ്റിനും സമർപ്പിച്ചിട്ടും നടപടി സ്വീകരിക്കാതായതോടെയാണ് പ്രദേശവാസികൾ 'ആഘോഷ'വുമായി രംഗത്തെത്തിയത്.
പ്രദേശവാസികളായ സുജിത്ത്, ബിന്ദു അനിൽ, സൂര്യപ്രകാശ്, ഷൈലജ, വിനോദ്, പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
കോണത്തേത്ത് പടി വടക്കേമുറിപ്പാലത്തിന്‍റെ അപ്രോച്ച് റോഡിന്റെ കൽക്കെട്ട് തോട്ടിലോട്ട് ഇടിഞ്ഞു വീണിട്ട് രണ്ടു വർഷം പിന്നിട്ടു. നേരത്തേ മുതൽ കൈവരിയില്ലാത്തതിനാൽ വാഹനങ്ങൾ വെള്ളത്തിൽ വിഴുന്നത് പതിവായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ഒരു കാർ വഴി തെറ്റി ഇതിലേകടന്നു പോയി ഒരു വശം ചരിഞ്ഞു തോട്ടിലേക്കിറങ്ങിയെങ്കിലും മറിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.