ഭരണഘടന സംരക്ഷിക്കാൻ ജനങ്ങൾ ജാഗരൂകരാകണം -രാഹുൽ ഗാന്ധി

മാ​ന​ന്ത​വാ​ടി: രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ൾ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ മാ​ന​ന്ത​വാ​ടി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്ത് വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കാ​നാ​ണ് മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തി​ന​ല്ല പ്ര​ധാ​ന്യം ന​ൽ​കേ​ണ്ട​ത്. സ്നേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യ​ക​ട തു​റ​ക്കാ​നാ​ണ് ത​ന്റെ പോ​രാ​ട്ടം. അ​തി​നാ​യി ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം. മോ​ദി മാ​ത്ര​മ​ല്ല ആ​ർ.​എ​സ്.​എ​സും വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്ര​ചാ​ര​ക​രാ​ണ്. വ​യ​നാ​ടി​ന്റെ പ്ര​ശ്ന​ങ്ങ​ൾ എ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യ ബോ​ധ്യ​മു​ണ്ട്. ഓ​രോ​ന്നോ​രോ​ന്നാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം തു​ട​രും. വ​യ​നാ​ടി​ന് ര​ണ്ട് എം.​പി​മാ​ർ ഉ​ണ്ടാ​കും. ഒ​ന്ന് ഔ​ദ്യോ​ഗി​ക​വും ര​ണ്ടാ​മ​ത്തേ​ത് അ​നൗ​ദ്യോ​ഗി​ക​വും.

സ​ഹോ​ദ​രി​ക്കു​വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​നാ​യ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു. പ്രി​യ​ങ്ക ഗാ​ന്ധി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - People should be vigilant to protect the constitution -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.