പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗിന് നൽകിയതായി സൂചന. യു.ഡി.എഫിൽ ഇതുവരെ കേരള കോൺഗ്രസ് (എം) ആയിരുന്നു പേരാമ്പ്രയിൽ മത്സരിച്ചിരുന്നത്. ഇവർ മുന്നണി വിട്ടതോടെ പേരാമ്പ്രയിൽ കോൺഗ്രസോ മുസ്ലിം ലീഗോ മത്സരിക്കുമെന്ന് ഉറപ്പായിരുന്നു.
സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് ലീഗ് ബേപ്പൂർ ഏറ്റെടുക്കുകയാണെന്ന് സംസാരം വന്നു.
എന്നാൽ, ഇപ്പോൾ പേരാമ്പ്രതന്നെയാണ് ലീഗിന് വിട്ടുകൊടുക്കുന്നതെന്നാണ് കേൾക്കുന്നത്. പേരാമ്പ്ര പഞ്ചായത്തിൽ കോൺഗ്രസിലുള്ള വിമത പ്രശ്നമെല്ലാം കണക്കിലെടുത്ത് കോൺഗ്രസ് പേരാമ്പ്രക്ക് വേണ്ടി കടുംപിടിത്തം പിടിച്ചില്ലെന്നാണ് അറിയുന്നത്.
എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂരിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ടെന്ന് ലീഗ് പ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ, ഒരു അപ്രതീക്ഷിത സ്ഥാനാർഥി വരുമെന്നാണ് ചില ലീഗ് കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. മന്ത്രി ടി.പി. രാമകൃഷ്ണനെ നേരിടാൻ കരുത്തൻതന്നെ വേണമെന്നാണ് യു.ഡി.എഫ് അണികൾ ചൂണ്ടിക്കാണിക്കുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥിപ്രഖ്യാപനം നടത്തി പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. എന്നാൽ, സ്ഥാനാർഥിപ്രഖ്യാപനം വരുന്നതോടെ പ്രചാരണത്തിൽ ഇടതിനൊപ്പം എത്താൻ കഴിയുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.