തൃശൂർ: കാലവർഷം ശക്തമായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്‍റെ ഷട്ടറുകൾ തുറക്കുന്നു. രാവിലെ 11മുതൽ ഡാമിന്‍റെ ഒരു ഷട്ടർ തറന്ന് 200 ക്യുമെക്സ് വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കും. പുഴയിലെ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് തൃശൂർ കലക്ടർ അഭ്യർഥിച്ചു.
പെരിങ്ങൽക്കുത്ത് ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതുകൂടാതെ തൂണക്കടവ് ഡാമിലെ ഷട്ടറുകളും കൂടി തുറന്നതോടെയാണ് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമയി ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.