പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്​ ഹരജി; നജീബ്​ കാന്തപുരം എം.എൽ.എക്ക്​ നോട്ടീസ്

കൊ​ച്ചി: പെ​രി​ന്ത​ൽ​മ​ണ്ണ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര​ജി​യി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ​ക്ക്​ ഹൈ​കോ​ട​തി നോ​ട്ടീ​സ്. മു​സ്​​ലീം ലീ​ഗ്​ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ന​ജീ​ബിെൻറ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​ട​ത്​ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ കെ. ​ഹ​രി​പാ​ൽ നോ​ട്ടീ​സ്​ ഉ​ത്ത​ര​വാ​യ​ത്.

38 വോ​ട്ടിെൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം വി​ജ​യി​ച്ച​ത്. പോ​സ്​​റ്റ​ൽ വോ​ട്ടു​ക​ൾ മു​ഴു​വ​ൻ എ​ണ്ണാ​തി​രു​ന്ന​താ​ണ് ത​െൻറ തോ​ൽ​വി​ക്കി​ട​യാ​ക്കി​യ​തെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.

എ​ണ്ണാ​തി​രു​ന്ന 348 പോ​സ്​​റ്റ​ൽ വോ​ട്ടു​ക​ളി​ൽ 300 വോ​ട്ടെ​ങ്കി​ലും ത​നി​ക്ക് കി​ട്ടു​മാ​യി​രു​ന്ന​ു. പോ​സ്​​റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണാ​തി​രു​ന്ന​തി​ന് കാ​ര​ണ​ങ്ങ​ളി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Perinthalmanna election petition; Notice to Najeeb Kanthapuram MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.