കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ എട്ടു പ്രതികൾ ബുധനാഴ്ച സി.ബി.ഐ കോടതിയിൽ ഹാജരാകണമെങ്കിലും കുറ്റപത്രത്തിെൻറ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ ഹാജരായേക്കില്ലെന്ന് സി.പി.എം കേന്ദ്രങ്ങൾ സൂചിപ്പിച്ചു. പ്രതിചേർക്കപ്പെട്ടവർക്ക് കുറ്റപത്രം ലഭിക്കാനും നിയമസഹായം തേടാനും അവകാശമുണ്ട് എന്നത് കോടതി നൽകുന്ന പരിഗണനയാണ്.
12ാം പ്രതി ആലക്കോട് മണി, 13ാം പ്രതി എൻ. ബാലകൃഷ്ണൻ, 14ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ, 20മുതൽ 24വരെ പ്രതികളായ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ, ഗോപകുമാർ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർക്കാണ് കോടതി നോട്ടീസ് നൽകിയത്. ഇതിൽ ആലേക്കാട് മണി, എൻ. ബാലകൃഷ്ണൻ, കെ. മണികണ്ഠൻ എന്നിവരെ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കൊല നടത്തിയവർക്ക് അഭയം നൽകിയെന്നാണ് ചുമത്തിയ കുറ്റം.
കെ. മണികണ്ഠനെതിരെ പ്രതികളെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെടുത്തിയെന്ന കുറ്റം സി.ബി.ഐ ചേർത്തിട്ടുണ്ട്. അത് ജാമ്യമില്ല കുറ്റമാണ്. 20 മുതൽ 24 വരെയുള്ള മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനടക്കമുള്ള പ്രതികൾക്ക് കൃത്യം ചെയ്തവരെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുത്തിയെന്നതിന് 225 വകുപ്പ് പ്രകാരമാണ് കേസ്. കൊല നടത്തിയെത്തിയവരെ മൂന്നുദിവസം താമസിപ്പിച്ചുവെന്നതാണ് ഇവർക്കെതിരെയുള്ള കേസ്.
കുറ്റവാളികളെ പൊലീസിനു കാണിച്ചുകൊടുത്തത് തങ്ങളാണെന്നും അവരെ കസ്റ്റഡിയിൽ െവച്ച് അറസ്റ്റ് വെകിപ്പിച്ചത് പൊലീസാണെന്നുമുള്ള ഇവരുടെ വാദം സി.ബി.ഐ തള്ളിയിരുന്നു. 24 പ്രതികളിൽ ക്രൈം ബ്രാഞ്ച് പ്രതിചേർത്ത മൂന്നുപേരും സി.ബി.ഐ പ്രതിചേർത്ത അഞ്ചുപേരും കോടതി നടപടിയിലേക്ക് വന്നിട്ടില്ല. ഇതുൾപ്പടെയുള്ള നടപടിയുടെ ഭാഗമാണ് കോടതി നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.