പത്തനംതിട്ട: സി.പി.എം പ്രവർത്തകർ പ്രതികളായ െപരിയ ഇരട്ടക്കൊലപാതക കേസിൽ ഹൈകോടതിയിൽ നിയമപോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ ചെലവിട്ടത് 90.92 ലക്ഷം രൂപ. കേസ് സി.ബി.ഐക്ക് വിട്ട കോടതി വിധിെക്കതിരെ നൽകിയ അപ്പീലിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർക്കാണ് 90,92,337 രൂപ ചെലവിട്ടത്. അഡ്വക്കേറ്റ് ജനറലിെൻറ ഓഫിസിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് പ്രതികളായ സി.പി.എം നേതാക്കളെയും പ്രവർത്തകരെയും രക്ഷിക്കാൻ സർക്കാർ ഖജനാവിൽനിന്ന് പണം ധൂർത്തടിച്ചതിെൻറ കണക്ക് തെളിയുന്നതെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം ബാബുജി ഈശോ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിെൻറ അന്വേഷണം സി.ബി.ഐക്ക് വിട്ടത് 2019 സെപ്റ്റംബറിലാണ്. സിംഗിൾ െബഞ്ച് ഉത്തരവിനെതിരായ അപ്പീൽ നടപടികൾക്കാണ് സംസ്ഥാന സർക്കാർ ഈ പണം ചെലവിട്ടത്. കേസിൽ സർക്കാറിനുവേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്ന് അഭിഭാഷകർ ഹാജരായി.
മനീന്ദർസിങ് എന്ന അഭിഭാഷകന് 60 ലക്ഷം പ്രതിഫലം നൽകി. രജിത്ത്കുമാറിന് 25 ലക്ഷം, പ്രഭാസ് ബജാജിന് മൂന്നുലക്ഷവും പ്രതിഫലം നൽകി. ഈ ഇനത്തിലെ ആകെ ചെലവ് 88 ലക്ഷം രൂപയാണ്. വിവിധ ഘട്ടങ്ങളിലായി നാലുദിവസം അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ വിമാനക്കൂലി, താമസം, ഭക്ഷണം എന്നിവക്കായി 2,92,337 രൂപയും സർക്കാർ ചെലവിട്ടു. സുപ്രീംകോടതി വരെ നീണ്ട നിയമനടപടികളിൽ സർക്കാർ പരാജയപ്പെട്ടപ്പോൾ നികുതിപ്പണത്തിൽ കോടിയിലധികം രൂപയാണ് പാഴാക്കിയതെന്നും ബാബുജി ഈേശാ പറഞ്ഞു.
2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സംഭവത്തിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കം നിരവധി പേർ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 21ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. 2019 സെപ്റ്റംബര്‍ 30ന് ക്രൈംബ്രാഞ്ചി
ന്‍റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടു. ഒക്ടോബര്‍ 24ന് തന്നെ സി.ബി.ഐ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.
എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. പക്ഷേ, 2020 ആഗസ്റ്റ് 25ന് ഡിവിഷന്‍ ബെഞ്ച് വിധി ശരിവെച്ചു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 2020 ഡിസംബര്‍ ഒന്നിന് അപ്പീല്‍ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.