കളമശ്ശേരി: പെരിയാറിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ പൊതുമേഖല കമ്പനികളിൽനിന്ന് അനധികൃത കുഴലുകൾ സ്ഥാപിച്ചിരിക്കുന്നത് കണ്ടെത്തി. കേന്ദ്ര-സംസ്ഥാന പൊതുമേഖല കമ്പനികളുടെ ഭൂമിയിൽനിന്ന് സ്ഥാപിച്ചിരിക്കുന്നതാണ് കുഴലുകൾ.
പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് പുറത്ത് പുഴയോരത്ത് ഹൈകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശത്തെതുടർന്ന് പി.സി.ബി ഉദ്യോഗസ്ഥരും മലിനീകരണത്തിനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരും ചേർന്ന് നടത്തിയ സാമ്പിൾ ശേഖരണ പരിശോധനയിലാണ് കുഴലുകൾ കണ്ടെത്തിയത്. മഴവെള്ളം ഒഴുകിപ്പോകാൻ എന്ന നിലയിലാണ് കുഴലുകൾ. എന്നാൽ, അത്തരത്തിൽ ഒരു കമ്പനിക്ക് മാത്രമേ അനുമതിയുള്ളൂ.
ഈ കുഴലിലൂടെ വെളുത്ത പാൽ നിറത്തിലുള്ള വെള്ളമാണ് ഒഴുകി പരന്നുകിടക്കുന്നതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഈ സ്ഥലങ്ങളിൽ നിന്നടക്കം സാമ്പിൾ ശേഖരിച്ചു.
ഒരു കമ്പനിയുടെ ഭൂമിയിൽ പെരിയാറിനോട് ചേർന്ന് കിണർ രൂപത്തിലുള്ള കാടുകയറിയ കുഴിയും കണ്ടെത്തി. ഇതെന്തിനുള്ളതാണെന്ന് അറിയില്ലെന്നാണ് പി.സി.ബി പറഞ്ഞതെന്ന് പരാതിക്കാർ പറഞ്ഞു. സാമ്പിൾ പരിശോധന തിങ്കളാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.