ആലുവ: തീരത്തെ ആശങ്കയിലാക്കി പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. പ്രളയവാർഷിക ദിനത് തിൽ വെള്ളം വീണ്ടും ഉയർന്നത് ഭീതിയോടെയാണ് ജനം നോക്കിക്കാണുന്നത്. കഴിഞ്ഞ വർഷത്തെ ജല നിരപ്പ് ഇതിനേക്കാൾ വളരെ കൂടുതലായിരുന്നുവെന്നത് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. ക ഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം ജലനിരപ്പ് താഴ്ന്നിരുന്നതാണ്.
രണ്ട് ദിവസത്തിന് ശേഷം വീണ്ടും ജലനിരപ്പ് ഉയരുകയായിരുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ലഭിച്ച വലിയ മഴയാണ് ബുധനാഴ്ച പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിന് കാരണം. രാവിലെ മുതല്‍ ജലനിരപ്പ് ഉയരുകയായിരുന്നു. ആലുവ ശിവരാത്രി മണപ്പുറം വെള്ളത്തില്‍ മുങ്ങി. ശിവക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍നിന്ന് 2.20 മീറ്റര്‍ ഉയരത്തിലാണ് ബുധനാഴ്ച വെള്ളം പൊങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കത്തില്‍ സമുദ്ര നിരപ്പില്‍നിന്ന് 5.25 മീറ്റര്‍ ഉയരത്തില്‍ വരെ വെള്ളം ഉയര്‍ന്നിരുന്നു.
ഇതോടെ ജനങ്ങളും ഭയപ്പാടിലായിരുന്നു. ഇതേ തുടർന്ന് സമീപവാസികള്‍ വീട്ടുപകരണങ്ങളെല്ലാം ഉയരത്തിലാക്കി വെച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്തിരുന്നു. മണപ്പുറം, ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, കീഴ്മാട്, ചൂർണിക്കര, കടുങ്ങല്ലൂർ, കരുമാലൂർ, കുന്നുകര തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലും തീരങ്ങളിലേക്ക് വെള്ളം കയറിയിരുന്നു. നിരവധി സ്ഥലങ്ങളിൽ ഇതുമൂലം ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.