തിരുവനന്തപുരം: വോെട്ടടുപ്പിെൻറ 11ാം മണിക്കൂറിൽ വ്യക്തിപൂജ വിവാദത്തിൽനിന്ന് തലയൂരാൻ സി.പി.എം നേതൃത്വം. എൽ.ഡി.എഫിെൻറ ഏക പ്രചാരണമുഖമായ പിണറായി വിജയന് സി.പി.എം അണികളും സൈബർ ഇടങ്ങളിലും അദ്ദേഹം പെങ്കടുക്കുന്ന പ്രചാരണയോഗങ്ങളിലും നൽകുന്ന ക്യാപ്റ്റൻ എന്ന വിശേഷണമാണ് വീണ്ടും നേതൃത്വത്തെ വിവാദത്തിലേക്ക് വലിച്ചിട്ടത്. വ്യക്തിപൂജയും ആത്മനിഷ്ഠ ശൈലിയും പാടില്ലെന്ന നിലപാടാണ് സി.പി.എമ്മിന്.
2006ൽ അണികളുടെ തുടർന്ന് വി.എസ്. അച്യുതാനന്ദനെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹത്തിെൻറ ചിത്രം പതിച്ച ടീ ഷർട്ടുകളും ഫ്ലക്സുകളും സംസ്ഥാനത്തെമ്പാടും നിറഞ്ഞിരുന്നു. അന്ന് സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ ഇത് ശരിയായ പ്രവണതയല്ലെന്ന് വിമർശിച്ചു. എന്നാൽ പിണറായിയുടെ പരാമർശം അനവസരത്തിലുള്ളതെന്നായിരുന്നു സി.പി.െഎ അടക്കം ഘടകകക്ഷികളുടെ നിലപാട്.
ഇപ്പോൾ പിണറായി ഇടത് മുന്നണിയുടെ പ്രചാരണമുഖമായപ്പോൾ സി.പി.െഎയിൽനിന്ന് മാത്രമല്ല, സ്വന്തം പാർട്ടി നേതാക്കളിൽ നിന്ന് തന്നെ തിരുത്തൽ വരുന്നുവെന്നതാണ് ശ്രദ്ധേയം. പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പി. ജയരാജൻ എന്നിവർ ക്യാപ്റ്റൻ പ്രയോഗത്തെ തിരുത്തുേമ്പാൾ, ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പരസ്യമായി പിന്തുണച്ചു. ഇതോടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ രണ്ടഭിപ്രായമെന്നും വെളിവായി.
പി. ജയരാജനെ പ്രകീർത്തിച്ച് കണ്ണൂർജില്ലയിൽ വിഡിയോ ഗാനങ്ങളും ഫ്ലക്സും പ്രചരിച്ചതും പി.ജെ ആർമി സൈബർ കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടതും അദ്ദേഹത്തെ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. അതേ പി. ജയരാജൻ തെൻറ മേലുള്ള ആക്ഷേപങ്ങളിൽ ഉൗന്നിയാണ് പിണറായിയെ വ്യംഗ്യമായി വിമർശിച്ചത്. സി.പി.എമ്മിൽ പിണറായി വിജയെൻറ ഏകാധിപത്യമെന്ന വിമർശനത്തിന് ഇന്ധനം ആവുകയാണ് ക്യാപ്റ്റൻ വിവാദമെന്നതാണ് സി.പി.എമ്മിന് തലവേദന. വിശേഷണം പിണറായി തള്ളിക്കളഞ്ഞില്ലെന്നതും എതിരാളികൾ ആയുധമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.